Spread the love

കൊച്ചി: ഗൂഡാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി ഹൈക്കോടതി. അറസ്റ്റ് വെള്ളിയാഴ്ച വരെ തടയണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

വ്യാജരേഖ ചമയ്ക്കുന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിൽ വഴി അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴികളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

By newsten