Spread the love

തിരുവനന്തപുരം : സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരായ കേസിൽ എഫ്ഐആർ സമർപ്പിച്ചു. ഗൂഡാലോചന കേസിന്റെ വിശദാംശങ്ങൾ കൻറോൺമെന്റ് പൊലീസിന് കൈമാറി. കേസ് വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനാണ് കൈമാറിയത്. കേസിൽ ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും. സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് ഫോണ് നൽകിയത്.

പി.സി ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ പി.സി വിശദീകരണം നൽകിയിരുന്നു. ഫെബ്രുവരിയിലാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ സ്വപ്ന തന്നെ കാണാൻ എത്തിയത്. സ്വപ്നയുടെ കത്ത് പുറത്തുവിടുന്നതിനിടെ, എഴുത്ത് വായിച്ചപ്പോൾ വളരെ സങ്കടം തോന്നിയെന്നും സംഭവിച്ച എല്ലാ സംഭവങ്ങളും എഴുതിയെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.

സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരായ കേസിൽ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ഫ്ളാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സ്വപ്നയ്ക്ക് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

By newsten