കണ്ണുനീരോടെയാണ് അലിഫ് സ്വപ്നനഗരത്തെ കണ്ടത്. ആര്യയും അർച്ചനയും കൈകോർത്ത് ഇടത്തോട്ടും വലത്തോട്ടും നിൽക്കുമ്പോൾ അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും നേരിട്ടുള്ള സാക്ഷ്യങ്ങളായി മാറി.
ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറലായ ഒരു ചിത്രം അലിഫിന്റെയും ആര്യയുടെയും അർച്ചനയുടെയും സൗഹൃദത്തിന്റെ കഥയാണ് പറയുന്നതാണ്. അലിഫ്, ആര്യ, അർച്ചന എന്നിവർ ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാർത്ഥികളാണ്. അരയ്ക്ക് താഴെ യാതൊരു സ്വാധീനവുമില്ലാത്ത അലിഫിനെ തോളിലേറ്റി നിൽക്കുന്ന ആര്യയുടെയും അർച്ചനയുടെയും ചിത്രം ജന ഹൃദയം നിറച്ചിരുന്നു. ദുബായ് സന്ദർശിക്കുക എന്ന അലിഫിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് മൂവരും ഇപ്പോൾ. അലിഫിന്റെ അമ്മ സീനത്തും ഒപ്പമുണ്ട്.