Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.

സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് ആരോപിച്ച് അപകടം സൃഷ്ടിക്കാനാണ് നീക്കം. വിമോചന സമരത്തിന്റെ മാതൃകയിൽ സമരം ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മന്ത്രി എം.വി.ഗോവിന്ദൻ എന്നിവരും രംഗത്തെത്തിയിരുന്നു.

By newsten