തിരുവനന്തപുരം: ‘ഹി’യോടൊപ്പം ‘ഷി’ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിയമഭേദഗതി വരുത്തി നിയമസഭ. കേരള ഹൈക്കോടതി സർവീസസ് (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്ലിലാണ് ‘ഷി’ എന്ന പദം ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പത്തെ നിയമത്തിൽ, ജീവനക്കാരുടെ വിരമിക്കൽ സംബന്ധിച്ച വ്യവസ്ഥയിൽ ‘ഹി’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിംഗസമത്വത്തിനായുള്ള വിവിധ നടപടികളുടെ ഭാഗമാണ് ഭേദഗതി.
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തില്‍ ‘he’ എന്ന വാക്കിന് മുന്‍പായി ‘she’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് she/he എന്നാക്കി. നിലവിലുള്ള ‘ജനറല്‍ ക്ലോസസ് ആക്ട്’ പ്രകാരം ഹീ എന്ന് മാത്രം ഉപയോഗിച്ചാല്‍ അതില്‍ പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.