ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി തന്നിൽ വിശ്വാസം അർപ്പിച്ചതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷം മുമ്പ് നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് രാഷ്ട്രപതിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. സൈനികരുമായുള്ള കൂടിക്കാഴ്ചകൾ എന്നെ പ്രചോദിപ്പിച്ചു. നഗരങ്ങൾ, ഗ്രാമങ്ങൾ, സ്കൂളുകൾ എന്നിവയുമായി ചേർന്ന് യുവാക്കൾ പ്രവർത്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
അംബേദ്കർ ഉൾപ്പെടെയുള്ളവരുടെ സംഭാവനകൾ രാഷ്ട്രപതി അനുസ്മരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച സ്ഥാനമൊഴിയും. ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.