Spread the love

തിരുവനന്തപുരം: തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സമഗ്രമായ അന്വേഷണത്തിലൂടെയും പൊലീസ്, എക്സൈസ് വകുപ്പുകളുടെ ഇടപെടലിലൂടെയും ഇത്തരം സംഘങ്ങളെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

By newsten