കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനങ്ങളാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സർവകക്ഷിയോഗം പൂർണമായി അംഗീകരിച്ചതിന് ശേഷം മാത്രമാണ് പ്രദേശത്ത് ഇത്തരമൊരു പ്രതിഷേധം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ആവിക്കൽതോട് പ്രദേശത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്ത പദ്ധതിയാണ്. സർവ്വകക്ഷിയോഗം പൂർണമായും അംഗീകരിച്ചതിന് ശേഷം അത്തരമൊരു കുഴപ്പം അവിടെ സൃഷ്ടിക്കണമെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മാത്രമേ അതിന് പിന്നിൽ പ്രവർത്തിക്കാൻ കഴിയൂ. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി നിയമസഭയിൽ ആരോപിച്ചു.