തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകനോട് ദേഷ്യപ്പെട്ടതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടര്‍ച്ചയായി ഒരേ ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് പറഞ്ഞതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
സൗമ്യമായാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. വയനാട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് പ്രതിപക്ഷ നേതാവ് അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.