Tag: Youth Congress Protest

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസിനു നേരെ കല്ലേറുണ്ടായി, ഇതേതുടർന്ന് പോലീസ് തുടർച്ചയായി കണ്ണീർ വാതകവും ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.…

‘മുഖ്യമന്ത്രിയുടെ വധശ്രമ കേസ് വ്യാജം’; ഹൈക്കോടതിയിൽ ജാമ്യഹര്‍ജിയുമായി പ്രതികൾ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഫർസീൻ മജീദും നവീൻ കുമാറും ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിൽ പൊലീസ്…

‘വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് വധശ്രമം’; നിലപാട് തിരുത്തി കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിക്ഷേധത്തിൽ നിലപാട് മാറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് കോടിയേരി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ മാർച്ച് 27 വരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷയിൽ കോടതി…

വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്ന വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, ഭീകരപ്രവര്‍ത്തനം പോലെയാകരുത്. പാർട്ടി ഓഫീസുകൾ പരസ്പരം ആക്രമിക്കാൻ പാടില്ലെന്ന ധാരണയുണ്ടായിരുന്നു. സമാധാനം തകർക്കാനുള്ള ഏത് ശ്രമത്തെയും കലാപ ശ്രമമായി വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രൻ…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡു ചെയ്തു

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യു.പി.എ.സിയിലെ അധ്യാപകൻ ഫർസീൻ മജീദിനെയാണ് സസ്പെൻഡ് ചെയ്തത്. ഫർസീനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.…

വിമാനത്തിലെ പ്രതിഷേധം; വധശ്രമത്തിന് കേസ് ചുമത്തി

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ക്രിമിനൽ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന വിധത്തിൽ അക്രമം…

‘ജനങ്ങളോടുള്ള വെല്ലുവിളി’; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇന്ന് സംഭവിച്ചത്…

തെരുവിലിറങ്ങി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കെപിസിസി ഓഫീസിനുനേരെ കല്ലേറ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ഫ്ലെക്സുകൾ തകർക്കുകയും ചെയ്തു.…