Tag: World

ഫിന്‍ലാന്‍ഡ്-സ്വീഡന്‍ നാറ്റോ പ്രവേശനത്തിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യമായി കാനഡ

ഒട്ടാവ: കാനഡ ഫിൻലാൻഡിന്‍റെയും സ്വീഡന്‍റെയും നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകി. ഇതോടെ ഇരു രാജ്യങ്ങളുടെയും പ്രവേശനത്തിന് ഔദ്യോഗികമായി അനുമതി നൽകുന്ന ആദ്യ രാജ്യമായി കാനഡ മാറി. കാനഡയിലെ ഹൗസ് ഓഫ് കോമൺസിലെ അംഗങ്ങൾ ഇത് ഏകകണ്ഠമായി അംഗീകരിച്ചു. “സ്വീഡനും ഫിൻലാൻഡിനും നാറ്റോയുമായി…

ബ്രിട്ടൺ സർക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഋഷി സുനക്, സാജിദ് ജാവിദ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ…

1000 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച നേരിട്ട് പോർച്ചുഗലും സ്പെയിനും

പോർച്ചുഗലും സ്പെയിനും 1,000 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയെ അഭിമുഖീകരിക്കുകയാണെന്ന് പഠനം. ഇരു രാജ്യങ്ങളിലെയും കാലാവസ്ഥാ പ്രതിസന്ധി വൈൻ, ഒലിവ് ഓയിൽ ഉൽപാദനത്തെ സാരമായി ബാധിച്ചു. പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപനില വർദ്ധിക്കുന്നത്…

യുഎസ് വെടിവെയ്പ്പിൽ 22 വയസ്സുകാരൻ അറസ്റ്റിൽ

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 22കാരനെ കസ്റ്റഡിയിലെടുത്തു. റോബർട്ട് ക്രിമോ എന്നയാളാണ് പിടിയിലായത്. ഇല്ലിനോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന പരേഡിനിടെയാണ് പ്രതി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വെടിയുതിർത്തത്. അക്രമത്തിൽ ആറ് പേർ കൊല്ലപ്പെടുകയും…

ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയിൽ നിന്ന് പിൻമാറി ഗ്രേറ്റ് വാള്‍ മോട്ടോർ

ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യയിൽ നിന്ന് പിന്‍വാങ്ങി. ഇന്ത്യയിൽ കാർ നിർമ്മാണം ആരംഭിക്കാൻ 7,895 കോടി രൂപ നിക്ഷേപിക്കുമെന്ന് ചൈനീസ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജനറൽ മോട്ടോഴ്സ് പൂനെയിൽ ഒരു പ്ലാന്‍റ് വാങ്ങിയിരുന്നു. ഗ്രേറ്റ് വാൾ…

വിലക്കയറ്റം; തുര്‍ക്കിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ഇസ്താംബൂള്‍: തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 78.6 ശതമാനമായിരുന്നു. മെയ് മാസത്തിൽ ഇത് 73.5 ശതമാനമായിരുന്നു. 1998ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില വർദ്ധനവാണിത്. തുർക്കിഷ് ലിറയിലെ…

“മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല”

ക്രിസ്ത്യൻ സമുദായത്തിന്‍റെ തലവൻ സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ഫ്രാൻസിസ് മാർപാപ്പ തള്ളിക്കളഞ്ഞു. കിംവദന്തികൾ തെറ്റാണെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു. സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് മാർപ്പാപ്പ ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ…

അമേരിക്കയോട് ഇമ്രാന്‍ഖാന്റെ പാര്‍ട്ടി മാപ്പ് പറഞ്ഞുവെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ഗൂഢാലോചന നടന്നുവെന്ന അമേരിക്കയുടെ പരാമർശത്തിൽ മുൻ പാക് പ്രധാനമന്ത്രി ക്ഷമാപണം നടത്തി. ഇമ്രാൻ ഖാന്‍റെ പാർട്ടി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ മുതിർന്ന മന്ത്രി കൂടിയായ ഖ്വാജ ആസിഫ് പറഞ്ഞു. മുൻ പ്രധാനമന്ത്രി…

സ്വാതന്ത്ര്യ ദിനപുലരിയിൽ അമേരിക്കയെ ഞെട്ടിച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്, അഞ്ച് മരണം

അമേരിക്ക : അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിൽ രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ മരണം അഞ്ചായി. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയുടെ സ്വാതന്ത്ര്യ ദിന പുലരിയിൽ രാജ്യത്തെ ഞെട്ടിച്ച് ആക്രമണം

അമേരിക്ക : അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിൽ രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്.…