Tag: World

‘റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ദയനീയമായി പരാജയപ്പെട്ടു’

സിഡ്‌നി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ദയനീയമായി പരാജയപ്പെട്ടുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം കൈകാര്യം ചെയ്യുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് ജസീന്ത ആർഡേൺ പറഞ്ഞു. റഷ്യയുടെ നടപടികൾ ധാർമ്മികമായി തെറ്റാണെന്നും അവർ പറഞ്ഞു. ബ്രിട്ടൻ, ചൈന, ഫ്രാൻസ്,…

ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ കുട്ടികള്‍ മരിച്ചു; ടിക് ടോക്കിനെതിരെ മാതാപിതാക്കള്‍

രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ. ടിക് ടോക്കിലെ ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ടിക് ടോക്കിന്‍റെ അൽഗോരിതം കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം തുറന്നുകാട്ടുന്നുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു. ബോധം നഷ്ടപ്പെടുന്നത്…

ഐഎംഎഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്ക കടം പുനഃക്രമീകരണ പദ്ധതി ഐഎംഎഫിന് സമർപ്പിക്കും.…

വർഷം മുഴുവന്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാം: ചരിത്ര തീരുമാനവുമായി മിനിയാപൊളിസ്

മിനിയാപൊളിസ്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇന്ത്യ പോലുള്ള ചില സ്ഥലങ്ങളിലും ഉച്ചഭാഷിണി ബാങ്ക് വിളികൾ അനുവദനീയമാണെങ്കിലും ഒരു വിഭാഗം രാജ്യങ്ങളിൽ ബാങ്ക് വിളികൾ നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. ഉച്ചഭാഷിണി ഒഴിവാക്കി പള്ളികളിലും പ്രാർത്ഥനാ ഹാളുകളിലും ഒതുങ്ങുന്ന തരത്തിലായിരിക്കും ബാങ്ക് വിളി. ചില രാജ്യങ്ങളിൽ,…

‘രാജി വെക്കില്ല’; നിലപാട് വ്യക്തമാക്കി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: താന്‍ രാജി വെക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ സ്വന്തം നയം വ്യക്തമാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. ബ്രിട്ടീഷ് പാർലമെന്‍ററി…

ഇന്ത്യ ക്വിയര്‍ കമ്മ്യൂണിറ്റിക്ക് ഒപ്പം നില്‍ക്കുമോ? ഐക്യരാഷ്ട്രസഭ വോട്ടെടുപ്പ് നാളെ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്‍റെ അമ്പതാമത് യോഗത്തിൽ അംഗരാജ്യങ്ങൾ ജൂലൈ ഏഴിന് ‘ലൈംഗിക ആഭിമുഖ്യത്തിലും ലിംഗസ്വത്വത്തിലും സ്വതന്ത്ര വിദഗ്ദ്ധന്‍’ എന്ന വിഷയത്തിൽ ജനവിധി അപ്ഡേറ്റ് ചെയ്യണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടത്തും. കഴിഞ്ഞ രണ്ട് തവണയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ ഇത്തവണ ഇന്ത്യ…

റഷ്യയെ വിറപ്പിച്ച ഉൽക്കയിൽ നിന്ന് ഭൂമിയിൽ കാണാത്ത നിഗൂഢ വസ്തുക്കൾ

റഷ്യ: അതിസങ്കീർണവും വ്യത്യസ്തവുമായ ഘടനകളിൽ ശാസ്ത്രജ്ഞർ കാർബൺ ക്രിസ്റ്റലുകൾ കണ്ടെത്തി. ഒരു ദശാബ്ദം മുമ്പ് റഷ്യയിൽ പൊട്ടിത്തെറിച്ച ഉൽക്കയുടെ തരികളിൽ നിന്ന് ഭൂമിയിൽ ഇതുവരെ നിലവിലില്ലാത്തതും സൃഷ്ടിക്കാൻ കഴിയാത്തതുമായ രാസവസ്തുക്കൾ കണ്ടെത്തി. 2013 ഫെബ്രുവരി 15ന് റഷ്യയുടെ തെക്കൻ ഉറാലിൽ ഒരു…

ടിബറ്റിലെ ഹിമപ്പരപ്പിൽ ആയിരത്തിലധികം മാരക സൂക്ഷ്മാണുക്കൾ: പുറത്തെത്തിയാൽ മഹാമാരി

ടിബറ്റ് : ടിബറ്റൻ പീഠഭൂമിയിലെ ഹിമപ്പരപ്പുകൾക്കുള്ളിൽ ആയിരത്തോളം തരം അജ്ഞാത സൂക്ഷ്മാണുക്കൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉയർന്ന നിരക്കിൽ എത്തിയാൽ, ഈ മഞ്ഞുപാളികൾ ഉരുകുകയും ഇവ പുറത്തെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ ചിലതിനു മാരകമായ പകർച്ചവ്യാധികൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്.…

ബോറിസ് ജോൺസണ് തിരിച്ചടി: രണ്ട് മന്ത്രിമാർ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് മന്ത്രിമാരുടെ രാജി. ധനമന്ത്രി ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാദങ്ങളിൽ…

മങ്കി പോക്സ് കുട്ടികളിലേക്കും ഗര്‍ഭിണികളിലേക്കും പടരുന്നു; ആശങ്കയോടെ ഡബ്ല്യുഎച്ച്ഒ

കുട്ടികൾ, ഗർഭിണികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ എന്നിവരിലേക്ക് മങ്കിപോക്സ് വൈറസ് പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. സ്പെയിനിലെയും ഫ്രാൻസിലെയും 18 വയസ്സിന് താഴെയുള്ളവരിൽ മങ്കിപോക്സ് ബാധയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു. മെയ് മുതൽ, യുകെയിലും ഇത്തരത്തിലുള്ള രണ്ട്…