Tag: World

ദലൈലാമ ആദരണീയനായ അതിഥി; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ചൈനയ്ക്കെതിരെ ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവിനെ ആദരണീയനായ അതിഥിയായി പരിഗണിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ സ്ഥിരം നയമാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ ഇതിന്‍റെ ഭാഗമായി കാണണമെന്നും വിദേശകാര്യ…

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു

ജപ്പാൻ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. പടിഞ്ഞാറൻ ജാപ്പനീസ് നഗരമായ നരയിൽ ഒരു പ്രസംഗം നടത്തുന്നതിനിടെ ഷിൻസോ ആബെയ്ക്ക് വെടിയേറ്റിരുന്നു. ജപ്പാനിൽ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം…

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുടെ നില അതീവഗുരുതരം

ടോക്യോ: ഒരു പൊതുപരിപാടിക്കിടെ വെടിയേറ്റ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരം. വെടിയേറ്റയുടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് വിവരം. നരാ പട്ടണത്തിൽ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശിക സമയം…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് രാജി. ‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി…

താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കാർ 21 വർഷത്തിനുശേഷം ‘കുഴിച്ചെടുത്ത്’ താലിബാൻ

കാബൂൾ: 2001 ൽ, യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതിന് പിന്നാലെ, രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം കുഴിച്ചെടുത്തു. യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ കുഴിച്ചിട്ട വാഹനം താലിബാൻ ഭരണകൂടം വീണ്ടെടുത്തത്. രണ്ട് ദശാബ്ദത്തിലേറെയായി മണ്ണിനടിയിൽ കുഴിച്ചിട്ടെങ്കിലും…

പാകിസ്താന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞുരുകുന്നു

പാക്കിസ്ഥാൻ: കാലാവസ്ഥാ വ്യതിയാനം പാകിസ്ഥാനിലെ ഹിമാനികളെയും സാരമായി ബാധിക്കുന്നു. വടക്കൻ പ്രവിശ്യയിൽ മഞ്ഞ് ഉരുകുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റിയാലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മിക്ക ഹിമാനികളും നാശം നേരിടുമെന്നാണ് കരുതുന്നത്. നേരത്തെ…

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി യുഎന്നില്‍ പ്രസംഗിച്ച്‌ മലയാളി പെണ്‍കുട്ടി

കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഐക്യരാഷ്ട്രസഭയിൽ പ്രസംഗം നടത്തി മലയാളി വിദ്യാർത്ഥി എമിലിൻ റോസ് തോമസ്. യുണൈറ്റഡ് നേഷൻസ് ചൈൽഡ് റൈറ്റ്സ് കണക്ടിന്‍റെ ഉപദേശക സമിതിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രതിനിധിയാണ് ഈ കുട്ടി. 2021 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതു സംവാദത്തിൽ ഭിന്നശേഷിക്കാരായ…

ബോറിസ് ജോൺസൺ പുറത്തേക്ക്; പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങുന്നു

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാദ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് ജോണ്‍സണ്‍ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്. കഴിഞ്ഞ രണ്ട് മണിക്കൂറിനിടെ…

മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന

വാഷിങ്ടൺ: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ജൂണിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നിരുന്നാലും, രോഗത്തിന്‍റെ…

ആഗോളതലത്തിൽ പട്ടിണിക്കാരുടെ എണ്ണം 828 ദശലക്ഷമായി ഉയർന്നു

2021ൽ ആഗോളതലത്തിൽ പട്ടിണി ബാധിച്ചവരുടെ എണ്ണം 828 ദശലക്ഷമായി ഉയർന്നു. 2020ൽ 46 ദശലക്ഷവും പിന്നീട് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150 ദശലക്ഷവുമായാണ് വർദ്ധനവുണ്ടായത്. വിശപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ലോകം കൂടുതൽ അകന്നുപോകുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന്…