Tag: World

ശ്രീലങ്കയിൽ സ്ഥിതി രൂക്ഷം; ഗോതബായ രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചു. അടിയന്തരമായി പാർലമെന്‍റ് വിളിച്ചുചേർക്കണമെന്നും പ്രധാനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയതിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.…

ശ്രീലങ്കയിലെ പ്രക്ഷോഭകരെ പിന്തുണച്ച്‌ ക്രിക്കറ്റ് താരങ്ങള്‍ ജയസൂര്യയും സംഗക്കാരയും

കൊളംബോ: ശ്രീലങ്കയിലെ മുൻ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യയും കുമാർ സംഗക്കാരയും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. കുമാർ സംഗക്കാര, മഹേല ജയവർധനെ എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഏക ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന…

ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ ഗവേഷണത്തിന്‍റെ ഫലമാണ്. പഠനമനുസരിച്ച് 50,000 സസ്യജന്തുജാലങ്ങളെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയിൽ, ഏകദേശം…

ആബെയുടെ കൊലപാതകി മതനേതാവിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി പോലീസ്

ടോക്യോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമി നേരത്തെ ഒരു മതനേതാവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. അമ്മയെ സാമ്പത്തിക ബാധ്യതയിലാക്കിയ മതനേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ടെറ്റ്സുയ യമഗാമി പൊലീസിനോട് പറഞ്ഞു. എന്നാൽ, ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പാണോ…

ശ്രീലങ്കയിൽ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം ജയസൂര്യ

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കുചേർന്ന്, മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജയസൂര്യ പ്രതിഷേധക്കാരോടൊപ്പം ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടതെന്ന് ജയസൂര്യ ട്വീറ്റ്…

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കടന്ന് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ രാജപക്സെ താമസിച്ചിരുന്ന മുറികളിലെ അദ്ദേഹത്തിന്‍റെ സാധനങ്ങൾ അടിച്ചുതകർത്തു. അതേസമയം, പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളത്തിൽ നീന്തുന്ന…

വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തെന്ന് യുക്രെയ്ൻ

കീവ്: വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ വീഡിയോയും ഇവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നശിപ്പിക്കപ്പെട്ട റഷ്യൻ ടാങ്കുകളുടെ എണ്ണം ഉടൻ തന്നെ 2,000 ആകുമെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. കേടായ ടാങ്കുകൾക്കിടയിൽ പ്രവർത്തിക്കുന്ന മറ്റൊരു…

ആശങ്ക ഉയർത്തി വീണ്ടും മാർബർഗ് വൈറസ് ബാധ;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു. കഴിഞ്ഞവര്‍ഷം…

പ്രക്ഷോഭം രൂക്ഷമാകുന്നു: ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടതായി സൂചന

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോദിക വസതി പ്രതിഷേധക്കാർ കയ്യേറിയതായി റിപ്പോർട്ട്. ഗോട്ടബയയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അതല്ല അദ്ദേഹം രാജ്യം വിട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ശ്രീലങ്കയിൽ പ്രതിഷേധം നടക്കുകയാണ്. കടുത്ത സാമ്പത്തിക…

മഞ്ഞുപാളികളിൽ മറഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് ഉൽക്കകൾ; ഭൂമിയിൽ പതിച്ചവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ

അന്റാർട്ടിക്ക: ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലെ മഞ്ഞുമൂടിയ ഭൂമിയിൽ മൂന്നു ലക്ഷത്തിലധികം ഉൽക്കകൾ ഒളിച്ചിരിക്കുന്നതായി ഗവേഷണങ്ങൾ. ബെൽജിയത്തിലെ ബ്രസൽസിലുള്ള ഒരു സർവകലാശാലയിലാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഈ പഠനം നടത്തിയത്. ഉൽക്കകൾ മറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ഒരു ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. ഉൽക്കകളിൽ പലതും…