Tag: World

ഇന്ധനം നിറയ്ക്കാൻ ലങ്കൻ വിമാനങ്ങൾ കേരളത്തിൽ

തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിയുടെ ആഘാതത്തിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടിയിരിക്കുകയാണ് കേരളം. പ്രതിസന്ധി രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവും ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കി. കഴിഞ്ഞ ഒന്നര മാസത്തിനിടെ…

ജീവനക്കാര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവണം; ആനുകൂല്യങ്ങളുമായി മസ്‌ക്

സമ്പന്ന രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്നത് എലോൺ മസ്ക് ഗൗരവമായി എടുത്തിട്ടുണ്ട്. അത്തരം രാജ്യങ്ങളിലെ ആളുകൾ അവരുടെ ജനന നിരക്ക് വർദ്ധിപ്പിക്കണമെന്ന് മസ്ക് നിർദ്ദേശിക്കുന്നു. ഇതിന്‍റെ ഭാഗമായി, ഒന്നിലധികം കുട്ടികളുള്ള ജീവനക്കാരെ സഹായിക്കുന്നതിനായി മസ്ക് കമ്പനിയുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടെസ്ല, ബോറിംഗ്…

വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്

ആംസ്റ്റര്‍ഡാം: വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്. ഇതു സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്‍റിന്‍റെ അധോസഭ ഇതിനകം പാസാക്കിയിട്ടുണ്ട്. സെനറ്റിന്‍റെ അംഗീകാരം മാത്രമാണ് വേണ്ടത്. നിലവിൽ, വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ അഭ്യർത്ഥന തൊഴിലുടമയ്ക്ക് നിരസിക്കാൻ…

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം

ടോക്കിയോ: ഭരണകക്ഷിയായ എൽഡിപി സഖ്യം ജപ്പാൻ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 146 സീറ്റുകൾ നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിക്ക്…

സുപ്രീംകോടതി നിയന്ത്രണാതീതമായെന്ന് ബൈഡൻ; ഗര്‍ഭഛിദ്രാവകാശം പുനസ്ഥാപിക്കാന്‍ നീക്കം

വാഷിങ്ടണ്‍: സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്ന യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ജോ ബൈഡൻ സർക്കാർ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു. സുപ്രീം കോടതി നിയന്ത്രണാതീതമായെന്ന് പറഞ്ഞ ബൈഡൻ വോട്ട് ചെയ്ത് പ്രോ ചോയ്‌സ് ലെജിസ്ലേറ്റര്‍മാര തിരഞ്ഞെടുക്കാനും ജനങ്ങളെ ആഹ്വാനം…

ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫാറോ ദ്വീപുകൾ

ഫാറോ: വിവാദത്തെ തുടർന്ന്, ഫാറോ ദ്വീപുകൾ ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 1,400 ലധികം ഡോൾഫിനുകളെ ഒറ്റ ദിവസം കൊണ്ട് വേട്ടയാടിയത്…

ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം ; രാഷ്ട്രീയ പ്രതിസന്ധിയില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ

ഡൽഹി: ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. “ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ഇരുപക്ഷത്തെയും എതിർക്കാതെയാണ് ഇന്ത്യ പരാമർശം തയ്യാറാക്കിയിയത്. ജനാധിപത്യ മൂല്യങ്ങളിലൂടെ തങ്ങളുടെ അഭിവൃദ്ധിയും പുരോഗതിയും നേടിയെടുക്കാനാണ് ശ്രീലങ്കയിലെ ജനങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യ അതിനൊപ്പം ഉണ്ടാകും,” ഔദ്യോഗിക കുറിപ്പിൽ…

ഷിൻസോ ആബെയുടെ കൊലപാതകം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജപ്പാൻ പൊലീസ്

ജപ്പാൻ: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായതായി ജാപ്പനീസ് പൊലീസ് പറയുന്നു. ആരോപണങ്ങൾ നിഷേധിക്കാനാവില്ലെന്ന് നാര പോലീസ് മേധാവി ടോമോകി ഒനിസുക പറഞ്ഞു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയ്ക്ക് വെള്ളിയാഴ്ച ജപ്പാനിൽ നടന്ന ഒരു പ്രചാരണത്തിന്‍റെ…

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം

ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. 1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി പൂർത്തിയായതിന്‍റെ ഓർമ്മയ്ക്കായാണ് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത്. 33 വർഷമായി ജൂലൈ 11 ഒരു…

നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്

കെയ്‌റോ: ഈജിപ്ഷ്യൻ ആക്ടിവിസ്റ്റ് അലാ അബ്ദ് എൽ ഫത്താഹ് തന്റെ നിരാഹാര സമരം 100 ദിവസം പിന്നിട്ടു. തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ നിരാഹാര സമരത്തിലേർപ്പെട്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് അബ്ദ് അൽ ഫത്താഹിനെ അറസ്റ്റ്…