Tag: World

ഷിന്‍സോ ആബെയുടെ കൊലപാതകം; വിവിഐപി സുരക്ഷാ അവലോകനം നടത്തി കേന്ദ്രം

ന്യൂഡൽഹി : മുൻ ജാപ്പൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന് ശേഷം,ഇന്ത്യയിലെ പൊതുപരിപാടികളിൽ വിവിഐപികൾക്ക് സുരക്ഷ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും കേന്ദ്ര സേനയ്ക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഷിൻസോ ആബെയുടെ…

ജോ ബൈഡന്റെ സൗദി സന്ദര്‍ശനം; 18 കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും

ജിദ്ദ : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് വഴിവച്ചു.…

ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്ദ് ശേഷം ജിദ്ദയിൽ നിന്നു മടങ്ങി

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ജിദ്ദയിൽ നിന്ന് മടങ്ങി. മക്ക മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ബൈഡന് യാത്ര അയപ്പു നൽകി.…

ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്യൻ രാജ്യങ്ങൾ

ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം മൂലം തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നു. ഇതിനാൽ, പല നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. വനങ്ങളിൽ കാട്ടുതീ പടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ജൂൺ, ജൂലൈ മാസങ്ങളിൽ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ…

വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദിയും യുഎസും

ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ധാരണയായി. സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, പൊതുജനാരോഗ്യം,5ജി നെറ്റ്‌വർക്കുകൾ തുടങ്ങി 18 മേഖലകളിൽ സഹകരിക്കും. ബഹിരാകാശ പര്യവേഷണ ഉടമ്പടിയായ നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് ഉടമ്പടിയിൽ സൗദി അറേബ്യ പുതുതായി…

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ശ്രീലങ്കയിൽ ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം സഭയിൽ ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ പാർട്ടി പ്രതിനിധികളോടും സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും. ഗോതബയ രജപക്സെയുടെ…

നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; അനിശ്ചിതത്വത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾ

ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള യുക്രൈൻ സർവകലാശാലകളുടെ അറിയിപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ സെപ്റ്റംബറിലാണ് ആരംഭിക്കുക. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയും ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുകയും ചെയ്ത വിദ്യാർത്ഥികളെ…

ഇന്ന് ലോക പാമ്പ് ദിനം

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വർഷവും ജൂലൈ 16 നാണ് ഈ ദിനം ആഘോഷിക്കുന്നത്. പാമ്പുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, പാമ്പുകൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയെ ബഹുമാനിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം. നിർഭാഗ്യവശാൽ, ലോകസൃഷ്ടികളിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്…

ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചു പണിയുമായി പുടിൻ: റഷ്യയ്ക്ക് പുതിയ ബഹിരാകാശ മേധാവി

ഉന്നത വിഭാഗങ്ങളിൽ അഴിച്ചുപണിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ പുതിയ ബഹിരാകാശ കോർപ്പറേഷന്‍റെ തലവനായി യൂറി ബോറിസോവ് ചുമതലയേൽക്കും. ആയുധ വ്യവസായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഉപപ്രധാനമന്ത്രിയാണ് ബോറിസോവ്. ദിമിത്രി റോഗോസിനെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. നേരത്തെ…

ആഗോള ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

ആഗോള ഭക്ഷ്യപ്രതിസന്ധിയിൽ ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് (യുഎസ്എഐഡി), യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവ വഴി 592 ദശലക്ഷം ഡോളർ നൽകുമെന്ന് ബ്യൂറോ ഓഫ് പോപ്പുലേഷൻ, റെഫ്യൂജീസ് ആൻഡ് മൈഗ്രേഷൻ അസിസ്റ്റന്‍റ് സ്റ്റേറ്റ്…