Tag: World

കടുത്ത ചൂട് കുട്ടികളിലെ പോഷകാഹാരക്കുറവ് വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം

അമിതമായ ചൂട് അനുഭവിക്കുന്നത് കുട്ടികളിൽ പോഷകാഹാരക്കുറവ് വർദ്ധിപ്പിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. കോർണെൽ യൂണിവേഴ്സിറ്റി ഗവേഷണം, കടുത്ത ചൂടുമായി സമ്പർക്കം പുലർത്തുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ശിശുക്കളിലും ചെറിയ കുട്ടികളിലും വിട്ടുമാറാത്തതും ഗുരുതരമായതുമായ പോഷകാഹാരക്കുറവ് വർദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി.

ക്യൂബൻ അംബാസഡർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു യോഗം. മെഡിക്കൽ ടെക്നോളജി, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളുണ്ട്. ക്യൂബ വികസിപ്പിച്ചെടുത്ത പ്രത്യേക തരം മരുന്നുകളെക്കുറിച്ചും ഒരു ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് കൂട്ടായ…

പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടൽ; കടുത്ത വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടലിൽ പാക്കിസ്ഥാനും ചൈനയ്ക്കും എതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഇത്തരം നീക്കങ്ങൾ അനധികൃതവും ക്രമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്…

റെനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീലങ്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി വിക്രമസിംഗെയെ അഭിനന്ദിച്ചതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ സഹായം നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കും ശക്തമായ ജനകീയ…

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല കണ്ടെത്തി

അങ്കാര: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്‍റെ തല കണ്ടെത്തി. തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പോകുന്ന തുർക്കി ആസ്ഥാനമായുള്ള സൺഎക്‌സ്‌പ്രസ് വിമാനത്തിൽ ജൂലൈ 21 നാണ് സംഭവം നടന്നത്. പച്ചക്കറികള്‍ക്കിടയിലാണ് പാമ്പിന്‍റെ തല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

സുസ്ഥിര വികസനത്തിനായുളള അറബ് സഖ്യത്തിൽ ബഹ്റൈനും

ദുബായ്: സുസ്ഥിര വികസനം ലക്ഷ്യമിട്ട് യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ രൂപീകരിച്ച വ്യാവസായിക സഖ്യത്തിൽ ബഹ്റൈൻ പങ്കാളിയായി. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിൽ ചേർന്ന സഖ്യരാഷ്ട്രങ്ങളുടെ യോഗത്തിൽ 27,134 കോടി രൂപയുടെ 12 വ്യാവസായിക പദ്ധതികളുടെ സാധ്യതാ പഠനത്തിന് അംഗീകാരം നൽകി. കൃഷി,…

അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലെ മേഘങ്ങളിൽ നിഗൂഢമായ ചുവന്ന തിളക്കം

അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ഒരു പൈലറ്റ് പകർത്തിയ മേഘങ്ങളിലെ നിഗൂഢമായ ജ്വലിക്കുന്ന ചുവന്ന തിളക്കം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. ചിലർ ഇത് ലോകാവസാനത്തെ സൂചിപ്പിക്കുന്നുവെന്ന്…

‘ദി ഒമെൻ’ നടൻ ഡേവിഡ് വാർണർ നിര്യാതനായി

ദി ഒമെൻ, ട്രോൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡേവിഡ് വാർണർ കാൻസർ ബാധിച്ച് മരിച്ചു. 70 കളുടെ മധ്യം മുതൽ 80 കളുടെ മധ്യം വരെയുള്ള കാലയളവിലാണ് വാർണറുടെ കരിയർ അഭിവൃദ്ധി പ്രാപിച്ചത്. പ്രത്യേകിച്ച് ഒമെനിലെ ഫോട്ടോഗ്രാഫർ ജെന്നിംഗ്സ് എന്ന കഥാപാത്രത്തിന്…

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളുമായി വട്ടമിട്ട് പറന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. സൈനിക തലത്തിൽ…

പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം; വൻ നാശം

ഇസ്‌ലമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ അപ്പർ കൊഹിസ്ഥാൻ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ വന്‍ നാശം . കുറഞ്ഞത് 50 വീടുകളും മിനി പവർ സ്റ്റേഷനുകളും ഒലിച്ചുപോയതായാണ് റിപ്പോർട്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും നാശനഷ്ടങ്ങൾ…