Tag: World

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കടുത്ത ഛര്‍ദ്ദി; അടിയന്തര ചികിത്സ

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് അടിയന്തര ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ട്. കടുത്ത ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് പുടിൻ പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. പുടിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് റഷ്യൻ ചാനൽ റിപ്പോർട്ട് ചെയ്തു. പ്രത്യേക മെഡിക്കൽ സംഘം പുടിന്‍റെ…

ബൈഡന് കോവിഡ് നെഗറ്റീവ്; ഐസൊലേഷൻ അവസാനിപ്പിച്ചു

അമേരിക്ക : കഴിഞ്ഞയാഴ്ച കൊറോണ വൈറസ് ബാധിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് -19 നെഗറ്റീവ് ആയതായും വൈറ്റ് ഹൗസിലെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ഫിസിഷ്യൻ അറിയിച്ചു. ബൈഡൻ പനി മുക്തനായി തുടരുന്നു, ഇനി അസെറ്റാമിനോഫെൻ (ടൈലെനോൾ) എടുക്കുന്നില്ല,…

ആഗോളതലത്തിൽ 18,000 ലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

ഡബ്ല്യുഎച്ച്ഒ: 78 രാജ്യങ്ങളിൽ നിന്നായി ആഗോളതലത്തിൽ 18000 ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ. ഭൂരിഭാഗം കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ശനിയാഴ്ച പകർച്ചവ്യാധിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ…

ഹണിട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യൻ സൈനികൻ അറസ്സിൽ

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങൾ ചോർത്തി നൽകിയതിന് ഇന്ത്യൻ സൈനികൻ ശാന്തിമയ് റാണയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബഗുണ്ട ജില്ലയിൽ താമസിക്കുന്ന റാണയ്ക്കെതിരെ 1923ലെ പ്രിവൻഷൻ ഓഫ് സീക്രട്ട്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജയ്പൂരിലെ ആർട്ടി യൂണിറ്റിൽ ജോലി…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കും: സുചന നല്‍കി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. മുൻ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും വാഷിംഗ്ടൺ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 18 മാസത്തിന് ശേഷമാണ് ട്രംപ് വാഷിംഗ്ടണിലെത്തുന്നത്. തീവ്ര വലതുപക്ഷ…

കൊലക്കേസ് പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ ഈജിപ്ഷ്യൻ കോടതി

ഈജിപ്ത് : വിദ്യാർത്ഥിനി നയ്റ അഷ്‌റഫിന്റെ കൊലപാതകിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ കോടതി. നാടിനെ നടുക്കിയ കൊലപാതകമായിരുന്നു നയ്റ അഷ്‌റഫിന്റേത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരമായാണ് സർവകലാശാല വിദ്യാർത്ഥിനിയായ നയ്റയെ സഹപാഠി മുഹമ്മദ് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ…

സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്‌മയെയും വ്യാഴാഴ്ച വേർപെടുത്തും

റിയാദ്: യമനിലെ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ സൽമാൻ രാജാവിന്‍റെ നിർദേശപ്രകാരം വ്യാഴാഴ്ച നടക്കും. സൗദി തലസ്ഥാനമായ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്‍റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ.…

ഡോക്യുമെന്ററിയ്ക്ക് ലോക റെക്കോര്‍ഡ് നേടി മലയാളി സഹോദരിമാര്‍

ബ്രിസ്‌ബേന്‍: ലോകസമാധാനത്തെയും, ലോക ദേശീയഗാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയായ ‘സല്യൂട്ട് ദി നേഷൻസി’ന് ലോക റെക്കോർഡ്. റെക്കോർഡ് നൽകലും ആദരിക്കലും ജൂലൈ 28ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ ആഗ്നസ് ജോയിയും തെരേസ…

യുഎസിൽ സാമ്പത്തികമാന്ദ്യത്തിന് 40 ശതമാനം സാധ്യതയെന്ന് റിപ്പോർട്ട്

അമേരിക്ക : കോവിഡ് -19, ഉക്രൈൻ-റഷ്യ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ എന്നിവ സൃഷ്ടിച്ച തടസങ്ങൾ കാരണം പല രാജ്യങ്ങളും മാന്ദ്യത്തിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ആഗോള സമ്പദ്വ്യവസ്ഥ ആശങ്കയിലായിരിക്കെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് ബ്ലൂംബെർഗ് പുറത്തിറക്കി. ഇന്ത്യയുൾപ്പെടെയുള്ള…

ചൈനയുടെ റോക്കറ്റിന്റെ ഭാഗം അടുത്ത ആഴ്ച ഭൂമിയിൽ വീഴുമെന്ന് റിപ്പോർട്ട്

യുഎസ് : ബഹിരാകാശ മേഖലയിൽ വീണ്ടും ചൈന വിവാദമാകുന്നു. പുതിയ ബഹിരാകാശ നിലയത്തിന്‍റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാൻ ചൈന ഉപയോഗിച്ച റോക്കറ്റിന്‍റെ അവശിഷ്ടം അടുത്തയാഴ്ച ഭൂമിയിൽ പതിക്കുമെന്ന് യു എസ് സ്പേസ് കമാൻഡ് അറിയിച്ചു. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ എന്ന ഭാഗവുമായി…