Tag: World

ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം; ഹെപ്പറ്റൈറ്റിസ് ചെറുക്കാന്‍ തീവ്രയജ്ഞം

തി​രു​വ​ന​ന്ത​പു​രം: ഇന്ന് ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നമാണ്. ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2030 ഓടെ ഹെപ്പറ്റൈറ്റിസ്-സി ഇല്ലാതാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലബോറട്ടറികളുള്ള എല്ലാ സർക്കാർ…

വീണ്ടും പലിശനിരക്ക് ഉയർത്തി യുഎസ്

വാഷിങ്ടൺ: യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് ഉയർത്തി. പലിശ നിരക്ക് ഒരു ശതമാനം പോയിന്‍റിന്‍റെ മുക്കാൽ ഭാഗവും വർദ്ധിപ്പിച്ചു. കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി പണപ്പെരുപ്പം കുതിക്കുന്നതിനിടയിലാണ് പലിശനിരക്ക് ഉയർത്തി ഒരിക്കൽ കൂടി യുഎസ് കേന്ദ്രബാങ്കിന്റെ…

ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിൽ

ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും മുൻ നിരയിൽ. ഈ വർഷം ആഗോളതലത്തിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 233 രാജ്യങ്ങളിലെ 1 ജിബി മൊബൈൽ ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജ്ജ് പഠനവിധേയമാക്കിയ…

കൊടും ചൂടിൽ മുങ്ങി യൂറോപ്പ്

‘ഒരു നീരാളിയെപ്പോലെ ഭീകരൻ’ എന്നാണ് തെക്കുപടിഞ്ഞാറൻ പോർച്ചുഗീസ് നഗരമായ ജിറോണ്ടെയുടെ പ്രാദേശിക പ്രസിഡന്‍റ് ജീൻ-ലൂക്ക് ഗ്ലെസി യൂറോപ്പിലുടനീളം വീശിയടിച്ച വലിയ ഉഷ്ണതരംഗത്തെ വിശേഷിപ്പിച്ചത്. യൂറോപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു കുളിർ സ്പർശമാണ് മിക്ക ആളുകളുടെയും മനസ്സിൽ ഉണ്ടാവുക. എന്നാൽ കഴിഞ്ഞ…

സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബെര്‍ഗ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് സാൻ ഫ്രാൻസിസ്കോയിലെ വീട് വിറ്റതായി റിപ്പോർട്ട്. 31 ദശലക്ഷം ഡോളറിനാണ് വീട് വിറ്റത്. ഈ വർഷം നഗരത്തിലെ ഏറ്റവും വലിയ വീട് വിൽപ്പനയാണിത്. 2012 നവംബറിൽ 10 മില്യൺ ഡോളറിന് സുക്കർബർഗ്…

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യമായി ഇടിവ്

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിന്‍റെ വരുമാനത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ദശാബ്ദത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് വിരാമമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ വളർച്ച ഇനിയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ…

ഇറാഖ് പാര്‍ലമെന്റ് കയ്യേറി പ്രക്ഷോഭകാരികള്‍

ബാഗ്ദാദ്: ഇറാഖിൽ ഗ്രീൻ സോണിലെ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ. ഇറാൻ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതിനെതിരെയാണ് പ്രതിഷേധം. ഷിയാ നേതാവ് മുഖ്ത അൽ സദറിന്‍റെ അനുയായികളാണ് പ്രതിഷേധിച്ചത്. സൈന്യത്തിന്‍റെ പിന്തുണയോടെയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തിന് സൈന്യത്തിന്‍റെ എല്ലാ പിന്തുണയും…

കാലിഫോർണിയയിൽ നിന്ന് ഹവായിയിലേക്കുള്ള തുഴച്ചിലിൽ ലോക റെക്കോർഡ് സ്ഥാപിച്ച് നാല് സ്ത്രീകൾ

കാലിഫോർണിയ : കാലിഫോർണിയയിൽ നിന്ന് ഹവായിയിലേക്കുള്ള 2400 നോട്ടിക്കൽ മൈൽ ദൂരം 34 ദിവസവും 14 മണിക്കൂറും 11 മിനിറ്റും കൊണ്ട് തുഴഞ്ഞ് വനിതാ തുഴച്ചിൽ ടീം ലോക റെക്കോർഡ് തകർത്തു. ലിബി കോസ്റ്റല്ലോ, സോഫിയ ഡെനിസൺ-ജോൺസ്റ്റൺ, ബ്രൂക്ക് ഡൗൺസ്, ലാറ്റ്…

മങ്കിപോക്സ്; പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ഡബ്ലുഎച്ച്ഒ

വാഷിങ്ടൺ: മങ്കിപോക്സിന്‍റെ പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അണുബാധയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വൽ,…

91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സിയുമായി ജീവിക്കുന്നു

ആഫ്രിക്ക: 91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി വൈറസുമായി ജീവിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ. ഇത് വൈറസിന്‍റെ ഏറ്റവും മാരകമായ വകഭേദങ്ങളിൽ ഒന്നാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഒരു സ്കോർകാർഡ് പ്രകാരമാണീ കണക്കുകൾ. ഹെപ്പറ്റൈറ്റിസ്…