Tag: World

പാകിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം

ബലൂചിസ്താന്‍: പാകിസ്ഥാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ തുർബത്ത് ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിനകത്തുള്ളവർ സുരക്ഷിതരാണെന്ന്…

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഫുജൈറ: ഫുജൈറയിലും യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും വെള്ളപ്പൊക്കത്തിൽ മരിച്ച അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ ഏഴ് പേർ മരിച്ചിട്ടുണ്ടെന്നും ഇവരെല്ലാം പ്രവാസികളാണെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആറ് പ്രവാസികൾ…

ചൈനീസ് റോക്കറ്റ് അവശിഷ്ട്ടങ്ങൾ പതിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ

ചൈനയുടെ ലോങ് മാർച്ച് 5ബിവൈ 3 റോക്കറ്റിന്റെ അവശിഷ്ട്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ആകാശത്ത് പ്രകാശവർണം തീർത്ത ശേഷമാണ് റോക്കറ്റിന്‍റെ പതനം നടന്നത്. ജൂലൈ 24ന് വിക്ഷേപിച്ച റോക്കറ്റ് ശനിയാഴ്ചയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. മലേഷ്യയിലെ…

യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

വാഷിങ്ടണ്‍: തായ്‌വാന്‍ വീണ്ടും അമേരിക്കക്കും ചൈനക്കും ഇടയിൽ പ്രശ്നമായി മാറിയിരിക്കുകയാണ്. യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറായ നാൻസി പെലോസി തായ്‌വാന്‍ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നാൻസി പെലോസി…

ചെസ് ഒളിംപ്യാഡ് രണ്ടാം ദിനം; ലോക ചാംപ്യൻ മാഗ്‌നസ് കാൾസന് വിജയത്തുടക്കം

മഹാബലിപുരം: ഒന്നാം സീഡായ യു.എസ് വിജയത്തോടെ കഷ്ടിച്ച് രക്ഷപ്പെട്ട ദിവസമായിരുന്നു അത്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ ആദ്യമായി ഇറങ്ങിയ ദിവസം. ഇന്ത്യയുടെ മൂന്ന് ടീമുകളും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ അവരുടെ വിജയങ്ങൾ ആവർത്തിച്ച ദിവസം – ലോക ചെസ്സ് ഒളിമ്പ്യാഡിന്‍റെ…

ന്യൂയോർക്കിൽ മങ്കിപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു

ന്യൂ യോർക്ക്: ന്യൂയോർക്ക് നഗരത്തിൽ മങ്കിപോക്സ് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. നഗരം നിലവിൽ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമാണെന്നും ഏകദേശം 150,000 ന്യൂയോർക്കുകാർ നിലവിൽ സമ്പർക്കം പുലർത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്‍റ്…

ഇറാഖില്‍ പാര്‍ലമെന്റ് കൈയ്യേറി ജനങ്ങള്‍; രാജ്യത്ത് വീണ്ടും ആശങ്ക

ബഗ്ദാദ്: ഇറാഖില്‍ പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി. അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. പാര്‍ലമെന്റിനകത്ത് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചു. ഷിയ മുസ്‌ലിം നേതാവ് മുഖ്തദ…

ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ

ടെഹ്‌റാന്‍: ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ വധശിക്ഷകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ഉള്ള സമയത്താണ് കൂട്ട വധശിക്ഷയുടെ വാർത്തകൾ പുറത്തുവരുന്നത്. ജൂലൈ 27ന് രാജ്യത്തെ വിവിധ ജയിലുകളിൽ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി…

ഈ പാമ്പുകളും തവളകളും മൂലം ഉണ്ടായത് 50 കോടിയുടെ നഷ്ടം!

അമേരിക്കന്‍ ബുള്‍ഫ്രോഗ്, ബ്രൗണ്‍ ട്രീ സ്‌നേക്ക് എന്നീ രണ്ട് അധിനിവേശ ജീവികൾ കാരണം സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. പ്രതിദിനം 13.6 ലക്ഷം രൂപ വരെ ഈ ജീവികൾ മൂലം നഷ്ടം വരുന്നതായി സയന്റിഫിക്ക്…

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്; നിരീക്ഷണത്തിൽ

യുഎസ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ. വൈറസ് ബാധയെ തുടർന്നുള്ള നിരീക്ഷണം പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം  നിരീക്ഷണത്തിൽ പോയി. രോഗ വിവരം ജോ ബൈഡൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇക്കുറി…