Tag: World

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും…

പ്രകോപനം സൃഷ്ടിച്ച് ചൈന; തായ്‌വാന്റെ അതിർത്തി ലംഘിച്ച് യുദ്ധവിമാനം അയച്ചെന്ന് റിപ്പോർട്ട്

തായ്പെയ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ദിവസം കടുത്ത പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ. പെലോസി മടങ്ങിയ ബുധനാഴ്ച മാത്രം 27 ചൈനീസ് സൈനിക വിമാനങ്ങൾ തയ്‌വാന്‍റെ വ്യോമാതിർത്തി ആക്രമിച്ചതായി തയ്‌വാൻ…

റഷ്യൻ ബന്ധമുള്ള വാസ്തുശില്പിയിൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ഇറ്റലി പോലീസ്

റഷ്യയിലെ കരിങ്കടലിൽ ആഡംബര എസ്റ്റേറ്റ് രൂപകൽപ്പന ചെയ്ത വാസ്തുശിൽപിയിൽ നിന്ന് 144 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ ഇറ്റലിയിലെ ടാക്സ് പോലീസ് കണ്ടുകെട്ടി. വടക്കൻ ഇറ്റലിയിലെ ബ്രെസിയ പട്ടണത്തിലെ “അറിയപ്പെടുന്ന പ്രൊഫഷണലിൽ” നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്തതായി ടാക്സ് പോലീസ് ബുധനാഴ്ചയാണ് പ്രസ്താവന…

യുകെയിലെ ബെൽഫാസ്റ്റ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ജിറാഫ് ജനിച്ചു

വടക്കൻ അയർലണ്ടിലെ ഏറ്റവും വലിയ മൃഗശാലയായ ബെൽഫാസ്റ്റ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ജിറാഫ് ജനിച്ചു. ബെൽഫാസ്റ്റ് മൃഗശാലയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, റോത്ത്സ്ചൈൽഡിന്റെ ജിറാഫ് ആയ ബാലിഹെൻറി ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ജനിച്ചത്.

തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

ബീജിങ്: തായ്‌വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തായ്‌വാനിലേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. ചൈനയുടെ…

ഗര്‍ഭഛിദ്രാവകാശം നിലനിര്‍ത്താൻ തീരുമാനിച്ച ആദ്യ യു.എസ് സംസ്ഥാനമായി കാൻസസ്

കാന്‍സസ്: ഓഗസ്റ്റ് 2 ന് നടന്ന വോട്ടെടുപ്പിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ നിലനിർത്തണമെന്ന് കാൻസസ് തീരുമാനിച്ചു. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് ജൂണിൽ സുപ്രീം കോടതി വിധിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം വോട്ടിലൂടെ അവകാശം നിലനിർത്താൻ തീരുമാനിക്കുന്നത്. ഗർഭച്ഛിദ്രത്തെ…

തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

റിയോ ഡി ജനീറോ: മസ്തിഷകം ഒത്തുചേര്‍ന്ന സയാമീസ് ഇരട്ടകളെ വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വേർതിരിച്ചു. ബ്രസീലിലാണ് സംഭവം. അഡ്രിലൈയുടെയും അന്‍റോണിയോ ലിമയുടെയും നാല് വയസ്സുള്ള ആൺമക്കളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. ഇത്തരത്തിലുള്ള ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയ എന്നാണ്…

പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ ജേതാവും റഷ്യൻ പാർലമെന്‍റ് അംഗവുമായ അലീനയുടെ വിസ മരവിപ്പിച്ചതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.…

അല്‍ഖ്വയ്ദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. അമേരിക്കയിലും സൗദി അറേബ്യയിലും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നൽകിയ ഭീകര നേതാക്കളിൽ ഒരാളായാണ്…

മാസ്കുകളും ഡിസ്പോസിബിൾ ഗ്ലൗസുകളും വന്യജീവികൾക്ക് ഭീഷണി ഉയർത്തുന്നു

കോവിഡ് -19 മഹാമാരിക്കാലത്ത് മാസ്കുകൾ, ഡിസ്പോസിബിൾ ഗ്ലൗസുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, ശുചിത്വമുള്ള വൈപ്പുകൾ എന്നിവയുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചു. എന്നാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന ഈ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർദ്ധനവ് പരിസ്ഥിതിയെയും വന്യജീവികളെയും സാരമായി ബാധിച്ചു. ഈ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇകൾ)…