Tag: World

ഇന്ത്യയുടെ തേയിലയും ബസുമതി അരിയും വേണ്ടെന്ന് ഇറാന്‍; കാരണം അവ്യക്തം

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് തേയിലയും ബസുമതി അരിയും ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറുകളിൽ നിന്ന് ഇറാൻ പിൻവാങ്ങി. ഇത്തരമൊരു പിൻമാറ്റത്തിന്‍റെ കാരണം ഇറാൻ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. അതേസമയം, കർഷകരെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതൽ നവംബർ പകുതി വരെ…

വ്ളാഡിമിർ പുടിന്‍ കോണിപ്പടിയില്‍ നിന്ന് വീണു; ആരോഗ്യസ്ഥിതി മോശമെന്നും സൂചന

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കാൽ വഴുതി കോണിപ്പടിയിൽ നിന്ന് വീണതായി റിപ്പോർട്ട്. മോസ്കോയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഭവം. നേരത്തെ പുടിന്‍റെ അനാരോഗ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുടിൻ കാൽ വഴുതി വീഴുകയായിരുന്നു. വീണയുടൻ പുടിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാൻ മതകാര്യ പൊലീസിനെ നിർത്തലാക്കിയതായി റിപ്പോർട്ട്

രാജ്യത്തെ മതകാര്യ പൊലീസിനെ ഇറാൻ നിർത്തലാക്കിയതായി റിപ്പോർട്ട്. രാജ്യത്തെ കർശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്ത് മരണപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി പ്രതിഷേധം ഉയർന്ന്, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ഇറാനിലുടനീളം പ്രതിഷേധം രൂക്ഷമായ…

ഉൽപ്പന്നങ്ങളുടെ നിർമ്മാണം പൂർണമായും ചൈനയിൽ നിന്ന് മാറ്റാൻ ആപ്പിൾ

ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപ്പാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ. തായ്‍വാനീസ് കമ്പനിയായ ഫോക്സോണിനെ അസംബ്ലിങ്ങിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ആപ്പിൾ…

വ്യോമയാന സുരക്ഷാ റാങ്കിംഗ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ ഇന്ത്യ 48-ാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. ഇതോടെ ചൈനയെയും ഡെൻമാർക്കിനെയും ഇന്ത്യ മറികടന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അവസാനം…

പരിസ്ഥിതി ഓസ്‌കര്‍ ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്

ലണ്ടന്‍: ‘പരിസ്ഥിതി ഓസ്‌കര്‍’ എന്നറിയപ്പെടുന്ന ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിട കർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതാണ് ഖെയ്തിയുടെ പ്രവർത്തനങ്ങൾ. ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് അവാർഡ് ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ട് (ഏകദേശം…

കശ്‌‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍

ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ്…

ജനകീയ പ്രക്ഷോഭം; ഇറാനിൽ ഹിജാബ് നിയമത്തില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇറാൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസെറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സംസ്‌കാരിക കമ്മീഷനുമായി വിദഗ്ധ…

‘മെറി ക്രിസ്മസ്’; ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസേജിന് ഇന്ന് 30ആം പിറന്നാൾ

ലോകത്തിലെ ആദ്യ ടെക്സ്റ്റ് സന്ദേശം ഇന്ന് അതിന്‍റെ 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1992 ഡിസംബർ 3ന് യുകെയിലെ വോഡഫോൺ എഞ്ചിനീയറാണ് ആദ്യ സന്ദേശം അയച്ചത്. “മെറി ക്രിസ്മസ്” എന്നായിരുന്നു സന്ദേശം. ഒരു ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്‍റെ സഹപ്രവർത്തകനായ റിച്ചാർഡ് ജാർവിസ്സിന്…

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്നതാണ് പഠനം. മദ്യപാനവും കാൻസർ…