Tag: World

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 13 മണിക്കൂര്‍ വരിനിന്ന് ഡേവിഡ് ബെക്കാം

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും അവരുടെ ശവമഞ്ചം കാണുന്നതിനുമായി മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ക്യൂവിൽ നിന്നത് 13 മണിക്കൂറിലധികം. വെള്ളിയാഴ്ചയാണ് ബെക്കാം, മറ്റ് ആയിരക്കണക്കിനാളുകൾക്കൊപ്പം രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം…

യുക്രെയ്ൻ യുദ്ധം തീർക്കാൻ ശ്രമിക്കുന്നു: മോദിയോട് പുട്ടിൻ

സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ…

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്തി ചൈന

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ ചൈന കരിമ്പട്ടികയിൽ പെടുത്തി. സ്വയംഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി. ചൈനയിലെയും ഹോങ്കോങ്, മക്കാവു പ്രദേശങ്ങളിലെയും പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ വിലക്കുമെന്നും ചൈനീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമെന്നും ഭരണകക്ഷിയായ…

കടത്തിൽ മുങ്ങി പാകിസ്താൻ; മൊത്തം കടം 60 ട്രില്യൺ

രാജ്യം കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചു. പുതുതായി പുറത്തുവന്ന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം കടം 60 ട്രില്യൺ പാകിസ്ഥാൻ രൂപ ആണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കടത്തിൽ 11.9 ട്രില്യൺ രൂപയുടെ വർദ്ധനവുണ്ടായതായാണ്…

നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 29 ന് മുഴുവൻ പ്രക്രിയയും…

ആർത്തവ ഉല്‍പ്പന്നങ്ങൾ സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

ഇഡിൻബർഗ്: ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ സ്ത്രീകൾ ഓരോ വർഷവും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ സാനിറ്ററി പാഡ് പോലും വാങ്ങാൻ കഴിയാത്ത നിരവധി ആളുകൾ ഒരുപക്ഷേ ഉണ്ടായിരിക്കാം. ഇതെല്ലാം കണക്കിലെടുത്ത്, ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും പൂർണ്ണമായും സൗജന്യമാക്കിയിരിക്കുകയാണ്…

ദയാവധത്തിനായി സ്വിറ്റ്‌ലര്‍ലന്‍ഡിൽ പോകുന്ന സുഹൃത്തിന് അനുമതി നല്‍കരുത്: യുവതി കോടതിയില്‍

ഡല്‍ഹി: ദയാവധത്തിനായി സ്വിറ്റ്‌ലര്‍ലന്‍ഡിൽ പോകുന്ന സുഹൃത്തിന് യാത്രയ്ക്ക് അനുമതി നല്‍കരുത് എന്ന ആവശ്യവുമായി 49കാരി യുവതി കോടതിയിൽ. 40കളുടെ അവസാനത്തിലുള്ള തന്‍റെ സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗം മൂലം ബുദ്ധിമുട്ടുകയാണെന്നും ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടി…

44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് സമാപനം; എം.എസ്.ധോണി വിശിഷ്ടാതിഥി

തമിഴ്നാട് : തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ 11-ാം റൗണ്ടിൽ ഒന്നാം സീഡായ അമേരിക്കയെ നേരിടും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമ്മനിയെയും സി ടീം…

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു ചാന്ദ്ര അടിത്തറ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലമാണിതെന്നാണ് സൂചന.  ചന്ദ്രോപരിതലത്തിൽ ദീർഘകാല സാന്നിധ്യം സ്ഥാപിക്കുക…

ഭൗമ ആവാസവ്യവസ്ഥ നിരീക്ഷിക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ചൈന

ചൈന : വടക്കൻ ഷാൻസി പ്രവിശ്യയിലെ തായ്യുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്‍ററിൽ നിന്ന് ഭൂമിയുടെ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹവും മറ്റ് രണ്ട് ഉപഗ്രഹങ്ങളും ചൈന വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്തു. ലോംഗ് മാർച്ച് 4 ബി കാരിയർ റോക്കറ്റ്…