Tag: World

രാജ്ഞിയുടെ മൃതദേഹം കാണാൻ ക്യൂവിൽ നിന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പരാതിയെ തുടർന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസ് എടുത്തതായി…

ഇസ്രയേൽ സന്ദർശനം ; നെതന്യാഹുവിനെ സന്ദർശിച്ച് യുഎഇ മന്ത്രി

ദുബായ്: ഇസ്രയേൽ സന്ദർശിക്കുന്ന യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിവിധ മന്ത്രിമാരുമായും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് അദ്ദേഹം ഇസ്രായേലിലെ ടെൽ…

നിർമ്മിത ബുദ്ധി മനുഷ്യരെ കൊന്നൊടുക്കിയേക്കുമോ? സംഭവിക്കാമെന്ന് ഗവേഷകർ

സയൻസ് ഫിക്ഷൻ സിനിമകളിൽ പലതിലും മനുഷ്യനും യന്ത്രമനുഷ്യനും തമ്മിലുള്ള പോരാട്ടങ്ങൾ നാം കണ്ടിട്ടുണ്ട്. യന്ത്രങ്ങൾക്ക് ബുദ്ധി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കുറിച്ചുള്ള പ്രധാന ആശങ്കകളിലൊന്ന് അത് എപ്പോഴെങ്കിലും മനുഷ്യനെ തിരിഞ്ഞുകൊത്തുമോ എന്നതാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെയും ഗൂഗിളിലെയും ഗവേഷകർ ഈ ആശങ്ക കൂട്ടുകയാണ്.…

ഓസ്ട്രേലിയയിൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി!

ഓസ്ട്രേലിയ: 380 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലിൽ നിന്ന് ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി. താടിയെല്ലുള്ള ഒരു മത്സ്യത്തിന്‍റെ ഫോസിലിൽ നിന്നാണ് ഈ പഴക്കമുള്ള ഹൃദയം കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.  ഫോസിലൈസ്ഡ്…

യുക്രൈന്‍ തിരിച്ച് പിടിച്ച സ്ഥലത്ത് കൂട്ടക്കുഴിമാടം; ഒരു കുഴിയില്‍ 17 പട്ടാളക്കാര്‍ വരെ

കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തെ വനത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി യുക്രൈൻ. 440ലധികം മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് മേധാവി സെര്‍ജി ബോട്‌വിനോവ് പറഞ്ഞു. കുഴികളിലൊന്നിൽ 17 യുക്രൈൻ സൈനികരുടെ മൃതദേഹങ്ങൾ ഉണ്ടെന്ന് അടയാളപ്പെടുത്തിയിരുന്നു. നൂറുകണക്കിന്…

രോ​ഗികളുടെ സുരക്ഷയ്ക്കൊരു ദിനം; ഇന്ന് ലോക രോഗി സുരക്ഷാ ദിനം

ഇന്ന് ലോക രോഗി സുരക്ഷാ ദിനം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 17 ന് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോക രോഗി സുരക്ഷാ ദിനം ആചരിക്കുന്നു. ലോക രോഗി സുരക്ഷാ ദിനം ലോകമെമ്പാടും വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെയാണ്…

ഓൺലൈൻ തീവ്രവാദം: കൂടുതൽ അക്രമാസക്തമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന് ടെക് ഭീമന്മാർ

ഓൺലൈൻ ഇടങ്ങളിൽ നിന്ന് കൂടുതൽ അക്രമാസക്തമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് ടെക് കമ്പനികൾ. ഓൺലൈനിലെ അക്രമാസക്തമായ ഉള്ളടക്കങ്ങൾക്കെതിരെ നടന്ന വൈറ്റ് ഹൗസ് ഉച്ചകോടിയിലാണ് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമ പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം…

പാക്ക് ഭീകരനെ കരിമ്പട്ടികയിലാക്കാൻ യുഎസും ഇന്ത്യയും; തടസവുമായി ചൈന

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനു തടസമിട്ട് ചൈന. ഐക്യരാഷ്ട്ര സഭയുടെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുസിന്റെയും ഇന്ത്യയുടെയും നിർദേശമാണ് ചൈന തടഞ്ഞത്. 4 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചൈന ഇതേ നീക്കം നടത്തുന്നത്. ലഷ്കറെ…

ഇറാനിൽ ഹിജാബ് നിയമം ലംഘനത്തിന്റെ പേരിൽ മർദനമേറ്റ യുവതി മരണമടഞ്ഞു

ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഒരു സ്ത്രീയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധം. മഹ്സ അമിനി(22) എന്ന സ്ത്രീയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. വെള്ളിയാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തടങ്കൽപ്പാളയത്തിലേക്ക് മാറ്റുന്നതിനിടെ പൊലീസ് വാനിൽ വച്ച്…

മുന്‍ കാമുകിക്കൊപ്പമുള്ള ഇലോൺ മസ്‌കിന്റെ ചിത്രം ലേലത്തിൽ നേടിയത് 1.3 കോടി രൂപ

കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോൾ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരൻ എലോൺ മസ്കിന്‍റേതാണെങ്കിൽ, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാൻ ആളുണ്ട്. കോളേജ് കാലത്തെ കാമുകി ജെന്നിഫർ ഗ്വിന്നിക്കൊപ്പമുള്ള മസ്കിന്‍റെ ചിത്രം യുഎസിൽ നടന്ന ലേലത്തിൽ 1.3…