Tag: World

കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ടൊറണ്ടോ: കാനഡയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിംഗ് (28) ആണ് മരിച്ചത്. വെടിവെപ്പിനെ തുടർന്ന് ഹാമില്‍ട്ടണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി.…

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം;7.6 തീവ്രത രേഖപ്പെടുത്തി

മെക്‌സിക്കോ സിറ്റി: മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.5 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട്…

രണ്ടാഴ്ച്ചക്കിടെ നേപ്പാളിൽ ഡെങ്കിപ്പനി ബാധിച്ച് 20 മരണം

നേപ്പാൾ: കൊതുക് പരത്തുന്ന രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നേപ്പാളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് കുറഞ്ഞത് 20 പേരെങ്കിലും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം ഡെങ്കിപ്പനി മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് വിദൂര-പടിഞ്ഞാറൻ നേപ്പാളിലെ കൈലൈ ജില്ലയിലാണ്.…

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ

യു.എ.ഇ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയും അദ്ദേഹത്തോടൊപ്പമുണ്ട്. ലണ്ടനിലെ…

വിദേശികൾക്ക് അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന

ബെയ്ജിങ്: വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കാൻ ചൈന. പുതിയ കരട് പ്രകാരം ടൂർ ഏജൻസികൾ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് സ്വമേധയാ തിരഞ്ഞെടുത്ത തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും കഴിയും. 2020ലാണ് ചൈന അതിർത്തികൾ അടച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.…

ബ്രിട്ടന്റെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്ലിയർകട്ട് വജ്രമായ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക തിരികെ നൽകാൻ ദക്ഷിണാഫ്രിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വജ്രങ്ങൾ തിരികെ നൽകണമെന്ന് നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ…

റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

ഡൽഹി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.…

കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്

യു.കെ: കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്. ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേർന്നുള്ള ഗ്രീൻ പാർക്ക്, എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാർക്കുകളിൽ പ്രധാനപ്പെട്ടതാണ്.  രാജ്ഞിയോടുള്ള ആദരസൂചകമായി പൊതുജനങ്ങൾക്ക് പുഷ്പചക്രങ്ങൾ സമർപ്പിക്കാനും ബഹുമാനാർത്ഥം കുറിപ്പുകളും മറ്റ് വസ്തുക്കളും…

പുതിയ ബഹിരാകാശ നിലയത്തിൽ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍

പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ചൈനയുടെ ലക്ഷ്യം. കായ് ഷൂഷെ, ചെന്‍ ഡോങ് എന്നീ യാത്രികരാണ് അടിയന്തിര സാഹചര്യത്തില്‍ പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനായി…

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീറും പത്നിയും ലണ്ടനിൽ

ദോഹ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനിയും ലണ്ടനിലെത്തി. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കായി ചാൾസ് രാജാവ് ഒരുക്കിയ സ്വീകരണത്തിലും അവർ പങ്കെടുത്തു.…