Tag: World

ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ വേണമെന്ന് കസ്റ്റമർ; കേസ് കൊടുത്ത് റെസ്റ്റോറന്റ്

യുഎസ്: യു‌എസിൽ ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ ആവശ്യപ്പെട്ട കസ്റ്റമർക്കെതിരെ കേസ് കൊടുത്ത് റെസ്റ്റോറന്റ്. പെൻ‌സിൽ‌വാനിയയിൽ ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിയായ മരിയാന ലാംബെർട്ടിനാണ് എറിക് സ്മിത്ത് എന്ന കസ്റ്റമർ വലിയ 2.3 ലക്ഷം ടിപ്പായി നൽകിയത്. എന്നാൽ, വൈകാതെ ആ…

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു. സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ…

ചരക്കിറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് കപ്പല്‍

തുര്‍ക്കി: ചരക്ക് ഇറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് ഈജിപ്ഷ്യന്‍ ചരക്കുകപ്പല്‍. തുര്‍ക്കിയിലാണ് സംഭവം നടന്നത്. സീ ഈഗിള്‍ എന്ന ചരക്കുക്കപ്പലാണ് തുറമുഖത്ത് സാധനങ്ങള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് വലിയ പെട്ടികള്‍ പുറത്തിറക്കുന്നതിനിടെ കപ്പല്‍ വെള്ളത്തിലേക്ക് ചെരിഞ്ഞ് മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍…

ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വന്നിട്ട് അധികമായില്ലെങ്കിലും അതിന്‍റെ ദുരന്തഫലങ്ങള്‍ ജപ്പാന്‍ അനുഭവിച്ച് തുടങ്ങി. കഴിഞ്ഞയാഴ്ച അവസാനമാണ് രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ ഏകദേശം…

ന്യൂസിലാൻഡ് ടൗപോ തടാകത്തില്‍ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ്

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി…

ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു

ഉഗാണ്ട: ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. മധ്യ മുബെൻഡ ജില്ലയിൽ എബോള കേസ് സ്ഥിരീകരിച്ചതായും 24 കാരനായ ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.…

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു; വെടിയുതിര്‍ത്ത് പൊലീസ്

ടെഹ്‌റാന്‍: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇറാനി പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധ സമരത്തിന് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തെന്നും സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.…

10 മിനിറ്റിനുള്ളിൽ വൈറൽ എക്സ്പോഷർ കണ്ടെത്തുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചു

ഇൻഫ്ലുവൻസ, കോവിഡ് -19 പോലുള്ള വൈറസുകളെ വായുവിൽ തുള്ളികൾ അല്ലെങ്കിൽ എയറോസോളുകളായി കണ്ടെത്താൻ കഴിയുന്ന ഒരു ഫെയ്സ് മാസ്ക് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. നിർദ്ദിഷ്ട വൈറസുകൾ വായുവിൽ ഉണ്ടെങ്കിൽ, വളരെ സെൻസിറ്റീവ് ആയ മാസ്ക് ധരിക്കുന്നവരെ അവരുടെ മൊബൈൽ ഉപകരണങ്ങൾ വഴി 10…

ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധം; പിന്തുണയുമായി തസ്ലിമ നസ്രീൻ

ന്യൂ ഡൽഹി: ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ. തലയിൽ നിന്ന് ഹിജാബ് വലിച്ചൂരിയും ഹിജാബ് കത്തിച്ചും സ്വന്തം മുടി…

ഇന്തോനേഷ്യൻ പാർലമെന്റ് ഡാറ്റാ പരിരക്ഷാ ബിൽ പാസാക്കി

ഇന്തോനേഷ്യ: ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുന്നവർക്ക് കോർപ്പറേറ്റ് പിഴയും ആറ് വർഷം വരെ തടവും ഉൾപ്പെടുന്ന വ്യക്തിഗത ഡാറ്റ പരിരക്ഷാ ബിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. ഇന്തോനേഷ്യയിലെ സർക്കാർ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഇൻഷുറർ, ടെലികോം കമ്പനി, ഒരു പൊതു യൂട്ടിലിറ്റി…