Tag: World

പാകിസ്ഥാൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ

ന്യൂ ഡൽഹി: യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പാകിസ്ഥാൻ രൂപ ഇന്ന് വിപണിയിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം 9 ശതമാനം ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക്…

കോവിഡ്-19 അണുബാധ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

യു കെ: സാർസ്-കോവ്-2 വൈറസ് അണുബാധ കുറഞ്ഞത് 49 ആഴ്ചത്തേക്ക് ജീവൻ അപകടത്തിലാക്കുന്ന രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. കോവിഡ് -19 രോഗനിർണയത്തെ തുടർന്നുള്ള ആദ്യ ആഴ്ചയിൽ, ആളുകൾക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത…

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍

ലണ്ടന്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് ശേഷം ബ്രിട്ടനിലെ ലെസ്റ്ററിൽ കഴിഞ്ഞയാഴ്ച നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് എംസിബി ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ…

കിംഗ് ദ്വീപിന്റെ തീരത്ത് എണ്ണത്തിമിം​ഗലങ്ങൾ ചത്ത നിലയിൽ

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ കിംഗ് ദ്വീപിന്‍റെ തീരത്ത് 14 എണ്ണ തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ മരണകാരണം വ്യക്തമല്ല. ഓസ്ട്രേലിയയിലെ വന്യജീവി ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.  മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ…

യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി

മോസ്കോ: യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരൻമാർക്ക് സൈനിക സേവനം നിർബന്ധമാകും. ടെലിവിഷനിൽ പൊതുജനങ്ങളെ…

3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ

3300 വർഷങ്ങൾക്ക് മുമ്പുള്ള അസാധാരണ ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. ടെൽ അവീവിന് തെക്ക് ഒരു ബീച്ചിൽ നിന്ന് അധികം അകലെയല്ലാതെയാണ് ഇത് കണ്ടെത്തിയത്. പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 19 -ാം നൂറ്റാണ്ടിൽ…

2024 യൂറോ കപ്പ്; റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്

മോസ്‌കോ: 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയെ നിരോധിച്ചതായി യുവേഫ. എന്നിരുന്നാലും, ബെലാറസിനെ പങ്കെടുക്കാൻ അനുവദിക്കും. ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ യുവേഫ, ഫിഫ, ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കിയിട്ടുണ്ട്. ജൂലൈയിൽ ആ വിലക്കിനെതിരെയുള്ള അപ്പീൽ…

രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും വലിയ വേദനയിലാണ്. രാജ്ഞിയെ അവസാനമായി ഒരു തവണ കാണാൻ നിരവധി പേർ ക്ഷമയോടെ ക്യൂ നിന്നു. അതേസമയം, അതിനിടയിൽ ‘രാജ്ഞി മരിച്ചില്ല’ എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. “രാജ്ഞി…

റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്. പൊതുസഭയിൽ മോദിയുടെ പരാമർശത്തെ പിന്തുണച്ച് മാക്രോണ്‍ രംഗത്തെത്തി.…

യുദ്ധം അവസാനിപ്പിക്കാൻ പുടിനും ആഗ്രഹമെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ

ഇസ്താംബൂൾ: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തയ്യാറാണെന്ന് തുർക്കി പ്രസിഡന്‍റ് തയിപ് എർദോഗൻ. അടുത്തിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താൻ മനസ്സിലാക്കിയതായി എർദോഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന…