Tag: World

ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി; 27ന് ടോക്കിയോയിലേക്ക്

ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിലെത്തുന്ന മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആബെ. ജൂലൈ എട്ടിന്…

തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബീജിങ്: ചൈനയിലെ മുസ്ലീങ്ങൾ തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണമെന്ന് ചൈനീസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മതകാര്യങ്ങളുടെ ചുമതലയുള്ള ഉന്നത നേതാവ് വാങ് യാങ് രാജ്യത്തെ ഇസ്ലാമിക അസോസിയേഷനുകളോടും മുസ്ലിം സമൂഹത്തോടും ശരിയായ രാഷ്ട്രീയ ദിശാബോധം…

ഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് ജോ ബൈഡന്‍

യുണൈറ്റഡ് നേഷന്‍സ്: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വനിത മഹ്സ അമീനി (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മഹ്സയുടെ മരണം ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘർഷത്തിൽ…

മഹ്സ അമീനിയുടെ മരണം; പ്രതിഷേധം കനക്കുന്നു, ഇന്റർനെറ്റിന് നിയന്ത്രണം

ടെഹ്റാൻ: ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇറാൻ അധികൃതരും കുർദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ…

വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്ഥാനിൽ മലേറിയ വ്യാപനം രൂക്ഷം

പാകിസ്ഥാൻ: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മലേറിയ കേസുകൾ വ്യാപകമാകുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 324 ആയി. ആവശ്യമായ സഹായം ഉടൻ എത്തിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് അധികൃതർ ബുധനാഴ്ച പറഞ്ഞു. വെള്ളപ്പൊക്കം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ തുറസ്സായ സ്ഥലത്താണ്…

മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങില്‍ ഇസ്ലാമിക ആചാരം വേണ്ടെന്ന് പിതാവ്

ടെഹ്‌റാന്‍: ഇസ്ലാമിക ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച് ഇറാനിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഇസ്ലാമിക ആചാരങ്ങൾ വേണ്ടെന്ന് മഹ്സയുടെ പിതാവ്. മഹ്സയുടെ മൃതദേഹത്തിനായി ഇസ്ലാമിക പ്രാർത്ഥനകൾ അനുവദിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ…

എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

യുഎസ്: പുതിയ ഗവേഷണമനുസരിച്ച്, ചികിത്സിക്കപ്പെടാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉള്ള എച്ച്ഐവിയുള്ള ആളുകൾക്ക്, എച്ച്ഐവി ചികിത്സിച്ചാലും പ്രായമാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ. 1990 കളുടെ…

300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ

മ്യാന്‍മര്‍: 30 മലയാളികൾ ഉൾപ്പെടെ 300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ. മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ തായ്ലൻഡിലേക്ക് പോയവരെയാണ് മാഫിയാ സംഘം തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഇത് ചെയ്യാൻ വിസമ്മതിച്ചാൽ…

ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം ;പുതിയ ഫീച്ചറുമായി കമ്പനി

ഗൂഗിൾ സെർച്ചിൽ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. ഈ സൗകര്യം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ തുടക്കത്തിൽ ലഭ്യമാകും. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും സൗകര്യം എത്തും. ജർമ്മനി, സ്പെയിൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ഗൂഗിൾ സെർച്ചിൽ…

യുദ്ധ പ്രഖ്യാപനവുമായി പുടിന്‍; കരുതല്‍ സൈനികരോട് അണിനിരക്കാന്‍ നിര്‍ദേശം

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കരുതല്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനായി അണിനിരക്കാന്‍ നിര്‍ദേശം നല്‍കി. റഷ്യ-ഉക്രൈൻ യുദ്ധം ഏഴ് മാസത്തോളമായ സാഹചര്യത്തിൽ യുദ്ധഭൂമിയിൽ അജയ്യത നഷ്ടപ്പെട്ടതോടെയാണ് റഷ്യയുടെ ഈ നീക്കം. യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി മൂന്ന് ലക്ഷത്തോളം റിസർവ് സൈനികരോട് അണിചേരാന്‍…