Tag: World

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; യുവാവിന്റെ ശവകുടീരത്തിനരികില്‍ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് സഹോദരി

ടെഹ്‌റാന്‍: ഇറാനില്‍ ശക്തമാകുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിനരികില്‍ അലറിക്കരഞ്ഞുകൊണ്ട് മുടി മുറിക്കുന്ന സഹോദരിയുടെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിന്റെ വിഡിയോ…

ഇറ്റലിയിൽ തീവ്രവലതുപക്ഷം; ജോർജിയ മെലോനി പ്രധാനമന്ത്രി സ്ഥാനത്തേക്ക്

റോം: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഇന്ന് വൈകുന്നരേത്തോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 22 മുതൽ 26 ശതമാനം…

ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ച് ചൈന

ചൈനീസ് ഗവേഷകർ ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ചു. വംശനാശത്തിൽ നിന്ന് മറ്റ് സ്പീഷീസുകളെ രക്ഷിക്കാനും ഭൂമിയുടെ ജൈവവൈവിധ്യം ഉറപ്പാക്കാനും സഹായിക്കുന്ന ഒരു നേട്ടമാണിത്. പ്രായപൂർത്തിയായ ഒരു മൃഗത്തിൽ നിന്നുള്ള ഒരു കോശം ഉപയോഗിച്ച് ഒരു സസ്തനിയെ ക്ലോൺ…

യു.എസിന്റേത് സ്വേച്ഛാധിപത്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77-ാമത് വാർഷിക ജനറൽ അസംബ്ലി സമ്മേളനം സെപ്റ്റംബർ 13 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അസംബ്ലിയിൽ പങ്കെടുക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയോട്…

അഗ്നിപർവതത്തിനു മുകളിൽ ആസിഡ് തടാകം;ബഹിരാകാശനിലയത്തിൽനിന്ന് ഒരു ചിത്രം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു യാത്രക്കാരൻ സ്റ്റേഷനിൽ ഇരിക്കുമ്പോൾ എടുത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ന്യൂസിലാൻഡിലെ ഒരു അഗ്നിപർവ്വതത്തിന് മുകളിലുള്ള ഒരു ആസിഡ് തടാകത്തിന്‍റെ ചിത്രമാണിത്. ന്യൂസിലാന്‍റിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ റുപെഹുവിന്‍റെ മുകളിലാണ് ഈ തടാകം സ്ഥിതി…

ഇത്തിഹാദ്;യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു

അബുദാബി: വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിനിന്‍റെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതിന്‍റെ ഭാഗമായി റെയിൽവേ മാനേജ്മെന്‍റ്, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ , ടിക്കറ്റിംഗ് സംവിധാനം, ചരക്ക് ഗതാഗതം, സാങ്കേതിക സൗകര്യം എന്നിവ ഉൾപ്പെടുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പാസഞ്ചർ…

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയെ പിന്തുണച്ച് റഷ്യ

ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ 77-ാമത് സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം…

ഇറാനിൽ ആളിപ്പടരുന്ന പ്രതിഷേധം; മരണ സംഖ്യ ഉയരുന്നു

ടെഹ്റാൻ: ഇറാനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 41 ആയി. 60 സ്ത്രീകളടക്കം 700 പേരെ അറസ്റ്റ് ചെയ്തു. അമിനിയുടെ…

ഷി ചിൻപിങ് എവിടെ ?അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ അദ്ദേഹം എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പദവിയിൽ നിന്ന് നീക്കിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായി അഭ്യൂഹമുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ…

ചൈനയിൽ അട്ടിമറിയെന്ന് അഭ്യൂഹം; ബെയ്ജിങ്ങിൽ 6000 വിമാനങ്ങൾ റദ്ദാക്കി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 6,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കാരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.…