Tag: World

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്

ലാഹോർ: അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മാർഗല പൊലീസ് സ്റ്റേഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ കേസിൽ ഇമ്രാൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്…

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിൽ ‘പ്രേത’ങ്ങളെ കാണുന്നെന്ന് യുവതി

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അവസ്ഥ പലർക്കും ഉണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്നു എന്നാണ്. വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് യുവതി…

ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പകർത്തിയ ഡാര്‍ട്ട് കൂട്ടിയിടി ചിത്രങ്ങൾ പുറത്തുവിട്ടു

നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം സെപ്റ്റംബർ 27 ന് ഛിന്നഗ്രഹമായ ഡിമോർഫസുമായി വിജയകരമായി കൂട്ടിയിടിച്ചു. നേരത്തെ, ഇറ്റിലയുടെ ലിസിയക്യൂബ് ബഹിരാകാശ പേടകം പകർത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ഡാർട്ട്…

ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കും: ടിം കുക്ക് 

സ്മാര്‍ട്‌ഫോണുകളും ഇന്റർനെറ്റും ഇല്ലാത്ത ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെ, ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇറ്റലിയിലെ നേപ്പിൾസ് ഫെഡെറികോ സർവകലാശാലയിൽ നടന്ന ഓണററി ബിരുദദാനച്ചടങ്ങിൽ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഭാവിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആപ്പ്…

ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ 19 മരണം

ടെഹ്റാൻ: ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷന് നേരെ സായുധ വിഘടനവാദികൾ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ…

ഫ്ലോറിഡയെ തകര്‍ത്ത് ഇയാൻ; ചുഴലിക്കാറ്റിൽ മരണസംഖ്യ 40 കടന്നു

ഫ്ലോറി‍ഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെ അതിജീവിച്ചവർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ…

പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

വഡോദര: തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും ഭീകരവാദം നടത്തുന്നില്ലെന്നും ജയശങ്കർ പാകിസ്ഥാനെ പരിഹസിച്ചു. വഡോദരയിൽ ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ബിസിനസ്, മോഷണം തടയാനുള്ള ഉപദേശം നൽകൽ; യുവാവ് 11 മോഷണത്തിന് അറസ്റ്റിൽ

വളരെ വ്യത്യസ്തമായ ഒരു ബിസിനസായിരുന്നു സാമിൻ്റേത്. കള്ളൻ വീട്ടിൽ കയറാതെയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടാതെയും എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് ആളുകൾക്ക് ഉപദേശം നൽകുക എന്നതായിരുന്നു ബിസിനസ്. എന്നാൽ അതേ വ്യക്തിയെ മോഷണത്തിന് പിടികൂടിയിരിക്കുകയാണ് ഇപ്പൊൾ. 2019 ലാണ് 28 കാരനായ സാം എഡ്വേർഡ്സ്…

ഹിജാബ് ധരിക്കാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു; ഇറാനില്‍ യുവതി അറസ്റ്റിൽ എന്ന് റിപ്പോർട്ട്

ഇറാൻ : ഇറാനിൽ ഹിജാബ് ധരിക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാൻ പൊലീസ് ധോന്യ റാഡ് എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി കുടുംബം ആരോപിച്ചു. തല മറയ്ക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ധോന്യയുടെയും സുഹൃത്തിന്‍റെയും…

ഇന്തൊനീഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിൽ തിക്കിലും തിരക്കിലും 127 മരണം

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം.…