Tag: World

കൊറോണ വൈറസ് രൂപീകരണത്തിന്‍റെ മോഡല്‍ കണ്ടെത്തി ശാസ്ത്രജ്ഞർ

കാലിഫോർണിയ: മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസിന്‍റെ രൂപീകരണം ശാസ്ത്രജ്ഞർ ആദ്യമായി വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. സാർസ്-കോവ്-2 ന്‍റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണ…

അഫ്ഗാനിസ്ഥാനില്‍ പാക് കറൻസി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. ഒക്ടോബർ 1 ശനിയാഴ്ച മുതൽ രാജ്യത്ത് പാക് കറൻസി നിരോധനം പ്രാബല്യത്തിൽ വന്നു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചതായി താലിബാൻ രഹസ്യാന്വേഷണ ഏജൻസിയും അറിയിച്ചു. ഇതോടെ…

പാകിസ്ഥാനിൽ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും. ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ…

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ…

ന്യൂയോർക്കിൽ വിളവെടുത്ത ഭീമൻ മത്തങ്ങയുടെ ഭാരം 1158 കിലോ!

ന്യൂയോർക്ക്: മത്തങ്ങ കാണാത്തവർ അധികമുണ്ടാവില്ല. എന്നാൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം എത്രയായിരിക്കും? ന്യൂയോർക്കിലെ അപ്സ്റ്റേറ്റിൽ നിന്ന് വിളവെടുത്ത ഈ മത്തങ്ങ കണ്ടാൽ, ആരുടെയും കണ്ണ് തള്ളും. അത്രക്കും വമ്പനാണിവൻ. വേണമെങ്കിൽ ഒരാൾക്ക് സുഖമായി കയറി…

യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പുമായി മസ്ക്; പരിഹസിച്ച് യുക്രെയ്ൻ പ്രസിഡന്റ്

കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്‍റ് ഗീതനസ് നൗസേദ എന്നിവർ ഉൾപ്പെടെ മസ്കിനെതിരെ രംഗത്തെത്തിയിരുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ 4 മേഖലകളിൽ…

സിഎൻഎൻ ചാനലിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎന്‍എന്‍ ചാനലിനെതിരേ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 47.5 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2024ലെ തിരഞ്ഞെടുപ്പിൽ താൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഭയന്നാണ് സിഎൻഎൻ തനിക്കെതിരെ പ്രചാരണം നടത്തിയതെന്ന് ഫ്ലോറിഡ ജില്ലാ കോടതിയിൽ…

യുക്രൈനെതിരെ യുദ്ധം; കൊല്ലാനില്ലെന്ന് പറഞ്ഞ് ജീവനൊടുക്കി റഷ്യന്‍ റാപ്പർ

യുക്രൈനെതിരെ യുദ്ധം നയിക്കാന്‍ റഷ്യയില്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന്‍റെ നിര്‍ദ്ദേശം ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ ജീവനൊടുക്കിയിരിക്കുകയാണ് ഒരു റഷ്യന്‍ റാപ്പര്‍. ‘എന്ത് ആദര്‍ശത്തിന്‍റെ പേരിലായാലും താന്‍ കൊല്ലാന്‍ തയ്യാറല്ല’ എന്ന് പറഞ്ഞാണ് റാപ്പര്‍ ആത്മഹത്യ ചെയ്തത്.  വാക്കി…

ആശയക്കുഴപ്പം, വ്യക്തതയില്ലായ്മ; കൊവിഡ് തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

കോവിഡുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വാക്സിൻ വലിയ തോതിൽ കടുത്ത കോവിഡിൽ നിന്ന് നമുക്ക് ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, കൊവിഡ് ഉയർത്തുന്ന ദീർഘകാല ഭീഷണികൾ നീങ്ങുന്നില്ല. കൊവിഡിൽ നിന്ന് മുക്തി നേടിയ ശേഷവും ദീർഘകാലം നിലനിൽക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന…

ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയയുടെ പരീക്ഷണം ‌

ടോക്യോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ആണ് വിക്ഷേപിച്ചത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിൽ പതിച്ചെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ…