Tag: World News

രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ സ്ത്രീസൗഹൃദമാക്കി ഇസ്രായേൽ

ടെല്‍ അവീവ്: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന വിവാദ യുഎസ് സുപ്രീം കോടതി വിധിയിൽ അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേൽ അതൃപ്തി പ്രകടിപ്പിച്ചു. യുഎസ് കോടതി വിധിയോട് പ്രതികരിച്ച് ഇസ്രായേൽ രാജ്യത്തെ ഗർഭഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ മയപ്പെടുത്തി. പുതിയ നിയമങ്ങൾ ഇസ്രായേൽ പാർലമെന്ററി കമ്മിറ്റിയും…

അമേരിക്കയിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറാം: ഗൂഗിൾ

ന്യൂയോര്‍ക്ക്: ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തൊഴിലാളി സൗഹൃദ നീക്കവുമായി ടെക്നോളജി ഭീമനായ ഗൂഗിൾ. ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ സ്ഥലംമാറാൻ അനുവദിക്കുന്ന നിർദ്ദേശമാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ ഗൂഗിൾ ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭച്ഛിദ്രം…

എല്‍ജിബിടിക്യു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി പൊലീസ്

ഇസ്താംബൂള്‍: തുർക്കിയിലെ ഇസ്താംബൂളിലെ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പ്രൈഡ് മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരെയും എൽജിബിടിക്യു പ്രവർത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്താംബൂളിലെ പ്രശസ്ത സ്ഥലമായ തക്സിം സ്ക്വയറിന് സമീപം തടിച്ചുകൂടിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.…

“യു.എസ് സുപ്രീംകോടതി വിധി ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരായ തിരിച്ചടി”

വാഷിങ്ടണ്‍: ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. കോടതി വിധി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനുമുള്ള തിരിച്ചടിയാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭച്ഛിദ്രം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും…

തോക്ക് നിയന്ത്രണ ബിൽ പാസാക്കി യു.എസ് സെനറ്റ്; 28 വർഷത്തിനിടെ ആദ്യം

വാഷിങ്ടണ്‍: രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള അക്രമസംഭവങ്ങൾ വ്യാപകമാകുന്നതിനിടെ യുഎസ് സെനറ്റ് തോക്ക് നിയന്ത്രണ ബിൽ പാസാക്കി. കഴിഞ്ഞ 28 വർഷത്തിനിടെ ആദ്യമായാണ് അമേരിക്കയിൽ ഇത്തരമൊരു നിയമം പാസാക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും പിന്തുണയോടെയാണ് സെനറ്റാണ് ബിൽ പാസാക്കിയത്. 33നെതിരെ 65…

പൊതുസ്ഥലത്ത് തോക്ക് കൊണ്ടുനടക്കാം; അമേരിക്കൻ സുപ്രീംകോടതി

വാഷിങ്ടണ്‍: പൊതുസ്ഥലങ്ങളിൽ പിസ്റ്റൾ കൈവശം വയ്ക്കാൻ അമേരിക്കയിലെ ജനങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്ക് നിയമത്തെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ തോക്ക് നിയമം അനുസരിച്ച് ആളുകൾക്ക് വീടിന് പുറത്ത് ഹാൻഡ് ഗൺ കൈവശം…

‘ബൈഡനേക്കാള്‍ മികച്ചത് ട്രംപ്’; ട്രംപിനെ പിന്തുണച്ച് ഇസ്രയേൽ

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രിയനും മികച്ച അഡ്മിനിസ്ട്രേറ്ററുമാണെന്ന് അഭിപ്രായ സർവേ. ഇസ്രയേലിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ബൈഡന് ട്രംപിനേക്കാൾ കുറഞ്ഞ പിന്തുണ ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 18 രാജ്യങ്ങളിൽ ട്രംപിനെ പിന്തുണയ്ക്കുന്ന…

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ എതിർക്കുകയും അവകാശ സമരത്തിന്റെ മുന്നിരയിൽ നിൽക്കുന്ന ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുകയും ചെയ്യുന്ന വിധിയാണ് കോടതി…

കൊളംബിയയ്ക്ക് ഇടതുപക്ഷ പ്രസിഡന്റ്; ഗുസ്റ്റാവോ പെട്രോ അധികാരമേൽക്കും

ബൊഗോട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ആദ്യമായി ഒരു ഇടതുപക്ഷ നേതാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇടതുപക്ഷ നേതാവ് ഗുസ്റ്റാവോ പെട്രോ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. മുൻ വിമത ഗൊറില്ല നേതാവായ, 62 കാരനായ പെട്രോ 50.5 ശതമാനം…

കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎന്‍ രംഗത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. രാജ്യത്തെ യുഎൻ മിഷനാണ് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയത്. സിവിലിയൻമാർക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സിഖുകാർ, ഹസാരാസ്, സൂഫികൾ എന്നിവരുൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളും അഫ്ഗാനിസ്ഥാനിൽ സുരക്ഷിതരായിരിക്കണമെന്ന് യു.എൻ.എ.എം.എ ആവശ്യപ്പെട്ടു.