Tag: World Cup Football 2022 Qatar

ഫ്രാൻസിന് കനത്ത തിരിച്ചടി; സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ല

ദോഹ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ടീമിന്‍റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ലെന്ന വാര്‍ത്തയാണ് ഫുട്ബോള്‍ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയത്. പരിശീലനത്തിനിടെ ഇടത് തുടയിലേറ്റ പരിക്കാണ് താരത്തിനും ടീമിനും തിരിച്ചടിയായത്.…

വയറുവേദന; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ-നൈജീരിയ സന്നാഹ മത്സരത്തിനില്ല

ലിസ്ബൺ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വയറ്റിലെ അണുബാധയെ തുടർന്ന് നൈജീരിയയ്ക്കെതിരായ സന്നാഹ മത്സരം നഷ്ടമാകും. ഇന്നലത്തെ പരിശീലന സെഷനിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. നിലവിൽ ലിസ്ബണിൽ പരിശീലനം നടത്തുന്ന ടീം മത്സരശേഷം ഖത്തറിലേക്ക് തിരിക്കും. 24ന് ഘാനയ്ക്കെതിരെയാണ് പോർച്ചുഗലിന്‍റെ ലോകകപ്പിലെ ആദ്യ…

ഫ്രഞ്ച് താരം കമാവിൻഗയ്ക്ക് എതിരെ വംശീയാധിക്ഷേപം

പാരിസ്: ഫ്രാൻസിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകു പുറത്താക്കപ്പെട്ട സംഭവത്തിൽ സഹതാരം എഡ്വേഡോ കമാവിൻഗയ്ക്ക് നേരെ വംശീയാധിക്ഷേപം. പരിശീലനത്തിനിടെ എഡ്വേഡോയുടെ ടാക്കിളിൽ എൻകുകുവിന് പരിക്കേറ്റതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വംശീയാധിക്ഷേപം തീവ്രമായത്. പോഗ്ബ, കാന്റെ,…

കട്ടൗട്ട് വിവാദത്തിൽ വഴിത്തിരിവ്; നീക്കാൻ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്ന വിശദീകരണവുമായി നഗരസഭാ ചെയർമാൻ. പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണെന്നും ഇരുകരകളിലുമുള്ള പുറമ്പോക്ക്…

65 അടി ഉയരം; സ്ഥാപിച്ചതിന് പിന്നാലെ ഒടിഞ്ഞു വീണ് മെസിയുടെ കട്ടൗട്ട്

മലപ്പുറം: അർജന്‍റീന താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ ആണ് സംഭവം. സിഎൻജി റോഡിന്‍റെ സമീപമാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അർജന്‍റീന ആരാധകർ കട്ടൗട്ട് സ്ഥാപിക്കൽ ആഘോഷമായാണ് നടത്തിയത്. എന്നാൽ…

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ…

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ…