Tag: WILDLIFE

ചീറ്റകൾക്ക് കാവലായി ഇലുവും; നിയോഗിക്കുന്നത് പ്രത്യേക പരിശീലനം നേടിയ ജർമൻ ഷെപ്പേർഡിനെ

ഏഴ് പതിറ്റാണ്ടിനു ശേഷം ചീറ്റകൾ ഇന്ത്യയിൽ എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസ്നേഹികളും. എന്നാൽ അവരുടെ സംരക്ഷണം വളരെ പ്രധാനമാണ്. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ചീറ്റകൾക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനായി കുനോ ദേശീയോദ്യാനത്തിൽ കൂടുതൽ നായ്ക്കളെ വിന്യസിക്കാൻ അധികൃതർ…

ഇന്ത്യയിലെത്തിയശേഷം ചീറ്റകൾ ആദ്യമായി ഭക്ഷണം കഴിച്ചു

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ടിന് ശേഷം ആദ്യമായി ചീറ്റകൾ ഇന്ത്യൻ മണ്ണിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ശനിയാഴ്ചയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇപ്പോൾ എല്ലാ ചീറ്റകളും നല്ല ആരോഗ്യത്തിലാണെന്നും സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയെന്നുമാണ് അധികൃതർ പങ്കുവയ്ക്കുന്ന…

മുട്ടയെന്ന് കരുതി ഗോൾഫ് പന്തുകൾ വിഴുങ്ങി പാമ്പ്! കുടുങ്ങിയത് കമ്പിയഴികൾക്കിടയിൽ

യുഎസ്: മുട്ടയെന്ന് കരുതി ഗോൾഫ് പന്തുകൾ വിഴുങ്ങി പാമ്പ്. അമേരിക്കയിലെ വടക്കൻ കൊളറാഡോയിലാണ് സംഭവം. കോഴിക്കൂടിന്‍റെ കമ്പികൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ കൊളറാഡോ വൈൽഡ് ലൈഫ് സെന്‍ററിലെ ജീവനക്കാരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. ബുൾ സ്നേക്ക്…

ബോട്ട് യാത്രക്കാരനെ ആക്രമിച്ച് അനക്കോണ്ട; ഭയന്നുവിറച്ച് സഞ്ചാരികൾ

ബ്രസീൽ: ബ്രസീലിൽ വെള്ളത്തിൽ നിന്ന് ഉയർന്നു പൊങ്ങി ബോട്ട് യാത്രക്കാരനെ കടിച്ച് അനക്കോണ്ട. മുപ്പത്തിയെട്ടുകാരനായ ജോവോ സെവെറീനോ എന്ന ടൂറിസ്റ്റ് ഗൈഡാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ടയുടെ ആക്രമണത്തിനിരയായത്. ജൂൺ 30നാണ് സംഭവം നടന്നത്. മധ്യ ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ്…

നിലത്തുമുട്ടുന്ന നീണ്ട കൊമ്പുകൾ; അഴകുള്ള കൊമ്പൻ ‘ഭോഗേശ്വര’ ചരിഞ്ഞു

കബനി : കബനി വനത്തിന്റെ തലയെടുപ്പുള്ള കൊമ്പനാന ഭോഗേശ്വര ചരിഞ്ഞു. 70 വയസുള്ള ആനയുടെ ജഡം കഴിഞ്ഞ ദിവസമാണ് നാഗളം വനമേഖലയിൽ കണ്ടെത്തിയത്. നിലത്ത് പതിക്കുന്ന നീണ്ടതും വളഞ്ഞതുമായ കൊമ്പുകളായിരുന്നു ഈ ആനയുടെ പ്രത്യേകത. ഏഷ്യയിലെ ആനകളിൽ ഏറ്റവും നീളമുള്ള കൊമ്പ്…

ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000ത്തോളം പാമ്പുകളെ

കോന്നി (പത്തനംതിട്ട): കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000 ത്തോളം പാമ്പുകളെ. ഇതിൽ 102 എണ്ണം രാജവെമ്പാലകളാണ്. കണ്ണൂരിൽ നിന്ന് 2,646 വിഷപ്പാമ്പുകളെയാണ് പിടികൂടിയത്. 13 ജില്ലകളിൽ രാജവെമ്പാലകളെ കണ്ടെത്തിയിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ നിന്ന് രാജവെമ്പാല ലഭിച്ചിട്ടില്ല. 2021…