Tag: West Bengal

ബംഗാൾ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനം; 2 മരണം

കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വസതിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടി ബൂത്ത് പ്രസിഡന്‍റ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭുപാട്ടിനഗറിലാണ് സ്ഫോടനം…

പുതിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ മലയാളിയായ ഡോ.സി.വി.ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിലെ മോദിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലക്ഷ്മി ആനന്ദ ബോസ്, മകൻ വാസുദേവ് ആനന്ദ ബോസ്, ചെറുമകൻ അദ്വൈര്‍ നായർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.…

ഹൃദയാഘാതം; ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

കൊൽക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ (24) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൗറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് നവംബർ ഒന്നിനാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിലായിരുന്ന നടിക്ക് നേരത്തെ ഹൃദയാഘാതമുണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു.…

രാഷ്ട്രപതിക്കെതിരായ ബംഗാൾ മന്ത്രിയുടെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് തന്റെ പാർട്ടിയുടെ സംസ്കാരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് മന്ത്രി അഖിൽ ഗിരി…

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ…

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്.…

50 കോടി താന്‍ ഇല്ലാത്തപ്പോള്‍ വച്ചതെന്ന് നടി, തന്റേതല്ലെന്ന് മുന്‍ മന്ത്രിയും

കൊല്‍ക്കത്ത: ഫ്ലാറ്റുകളിൽ നിന്ന് പിടിച്ചെടുത്ത കോടികൾ തന്‍റേതല്ലെന്ന് നടി അർപ്പിത മുഖർജി. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിൽ പണം തന്‍റേതല്ലെന്ന് അർപിത മുഖർജി പറഞ്ഞിരുന്നു. അർപ്പിതയുടെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടിയോളം രൂപ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഏതാനും…

രാജ്യത്ത് പുതിയ 13734 കോവിഡ് കേസുകൾ

പുതുതായി 13734 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 44050009 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 526430 ആയി ഉയർന്നു. സജീവ…

പശ്ചിമ ബംഗാളിൽ വൻ ഹെറോയിൻ വേട്ട

ജോൺപൂർ: പശ്ചിമ ബംഗാളിലെ ബിജ്പൂരിൽ ഹെറോയിൻ വേട്ട. 166 ഗ്രാം ഹെറോയിനുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോൺപൂർ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. തെരച്ചിലിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ…

താൻ ഒരു ഗൂഡാലോചനയുടെ ഇരയാണെന്ന് പാര്‍ത്ഥ ചാറ്റര്‍ജി

കൊല്‍ക്കത്ത: സ്കൂൾ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ആദ്യമായി മുൻ മന്ത്രി പാർത്ഥ ചാറ്റർജി പ്രതികരിച്ചു. ഗൂഡാലോചനയുടെ ഇരയാണ് താനെന്ന് പാർത്ഥ ചാറ്റർജി പറഞ്ഞു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള പാർത്ഥ ചാറ്റർജിയെ വൈദ്യ പരിശോധനയ്ക്കായി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…