Tag: Weather

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂരും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ…

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ 10,000 തീർത്ഥാടകരും ആയിരത്തോളം വാഹനങ്ങളുമാണ് റോഡിൽ കുടുങ്ങിയത്. ആളപായമില്ല. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ബിആർഒ എഞ്ചിനീയർമാർ.…

ഒറ്റക്കെട്ടായി നേരിടാം; കാലവർഷക്കെടുതികളെ സധൈര്യം മറികടന്ന അനുഭവമുള്ള ജനതയാണ് നമ്മള്‍: പിണറായി

തിരുവനന്തപുരം: കാലവർഷക്കെടുതികളെ ധീരമായി അതിജീവിച്ച അനുഭവസമ്പത്തുള്ള ജനതയാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായത്. ആ അനുഭവങ്ങൾ അറിവുള്ളതാക്കാനും ഇപ്പോൾ ഉയർന്നുവരുന്ന ഉത്കണ്ഠകളെ അതിജീവിക്കാനും നമുക്കു കഴിയണം. “സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും…

മഴക്കെടുതി രൂക്ഷമാകുന്നു: മുന്‍കരുതല്‍ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറുപേർ മരിച്ചതായും ഒരാളെ കാണാതായതായും അഞ്ച് വീടുകൾ പൂർണമായും തകർന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ…

കനത്ത മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ പൊതുപരീക്ഷകളിൽ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ…

അതിതീവ്രമഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത…

കോട്ടയത്ത് വീണ്ടും ഉരുള്‍ പൊട്ടല്‍; സംസ്ഥാനത്തെ എല്ലാ പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു

കോട്ടയം: സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊൻമുടിയിൽ…

സംസ്ഥാനത്ത് ജൂലൈ 30 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജൂലൈ 30 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുടെ പശ്ചാത്തലത്തിൽ മൂന്നോളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 29ന് വയനാട്, കണ്ണൂർ ജില്ലകളിലും, 30ന് ഇടുക്കി…

മഴവില്ലഴകിൽ സൂര്യൻ ; ഡെറാഡൂണിൽ വിസ്മയമായി സൺ ഹാലോ

ഡെറാഡൂണ്‍: ആദ്യം ഡെറാഡൂൺകാർ ഞെട്ടി, പിന്നീട് ലോകം മുഴുവൻ ഞെട്ടി. ആകാശത്ത് ഒരു അപൂർവ പ്രതിഭാസമാണ് ഡെറാഡൂണിൽ കണ്ടത്. മഴവിൽ നിറത്തിലുളള സൺ ഹാലോ എന്നറിയപ്പെടുന്ന ഒരു ആകാശ വിസ്മയമാണിത്. അധികമാരും അറിയാത്ത ഒരു പ്രതിഭാസമാണിത്. സൺ ഹാലോ വല്ലപ്പോഴും മാത്രമേ…

ഉഷ്ണ തരംഗത്തില്‍ വലഞ്ഞ് യൂറോപ്പ്; 1500ലേറെ മരണം

ലണ്ടന്‍: യൂറോപ്പ് കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്. റെക്കോർഡ് ചൂടിന്‍റെ ഫലമായി കുറഞ്ഞത് 1,500 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. ഉഷ്ണതരംഗം കാരണം കാട്ടുതീ പടരുകയും നഗരങ്ങളിലെ ജനജീവിതം സ്തംഭിക്കുകയും ചെയ്തു. പോർച്ചുഗലിൽ 1,000 ലധികം ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ…