Tag: Vladimir Putin

വ്ളാഡിമിർ പുടിന്‍ കോണിപ്പടിയില്‍ നിന്ന് വീണു; ആരോഗ്യസ്ഥിതി മോശമെന്നും സൂചന

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കാൽ വഴുതി കോണിപ്പടിയിൽ നിന്ന് വീണതായി റിപ്പോർട്ട്. മോസ്കോയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഭവം. നേരത്തെ പുടിന്‍റെ അനാരോഗ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുടിൻ കാൽ വഴുതി വീഴുകയായിരുന്നു. വീണയുടൻ പുടിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ…

കൊടും കുറ്റവാളികളെ സൈന്യത്തില്‍ ചേർക്കാൻ റഷ്യ

റഷ്യ: ക്രിമിനൽ തടവുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ റഷ്യ പദ്ധതിയിടുന്നു. ഇതിനുള്ള നിയമം പുടിൻ അംഗീകരിച്ചു. നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ തീരുമാനം. എന്നാൽ കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ക്രെംലിനിൽ റഷ്യൻ സേന നേരിട്ട ശക്തമായ തിരിച്ചടി…

രണ്ട് ലക്ഷത്തിലധികം പേര്‍ പുതുതായി സൈന്യത്തില്‍ ചേര്‍ന്നെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി

മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. “ഇന്നത്തെ (ചൊവ്വാഴ്ച) കണക്ക് പ്രകാരം…

യുക്രൈനിലെ അക്രമം അവസാനിപ്പിക്കണം: പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പ റഷ്യൻ പ്രസിഡന്‍റിനോട് ഇത്തരമൊരു അഭ്യർത്ഥന നടത്തുന്നത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ യുക്രൈനുവേണ്ടി നടത്തിയ…

റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: യുക്രൈനിലെ വിമത പ്രദേശങ്ങൾ റഷ്യയുമായി കൂട്ടിച്ചേർക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി. വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അപലപിച്ച് റഷ്യയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു.…

യു.എസിന്റേത് സ്വേച്ഛാധിപത്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77-ാമത് വാർഷിക ജനറൽ അസംബ്ലി സമ്മേളനം സെപ്റ്റംബർ 13 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അസംബ്ലിയിൽ പങ്കെടുക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയോട്…

റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തം; പലായനം തുടർന്ന് റഷ്യൻ ജനത

മോസ്‌കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,300 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് 15…

റഷ്യൻ ബന്ധമുള്ള വാസ്തുശില്പിയിൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ഇറ്റലി പോലീസ്

റഷ്യയിലെ കരിങ്കടലിൽ ആഡംബര എസ്റ്റേറ്റ് രൂപകൽപ്പന ചെയ്ത വാസ്തുശിൽപിയിൽ നിന്ന് 144 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ ഇറ്റലിയിലെ ടാക്സ് പോലീസ് കണ്ടുകെട്ടി. വടക്കൻ ഇറ്റലിയിലെ ബ്രെസിയ പട്ടണത്തിലെ “അറിയപ്പെടുന്ന പ്രൊഫഷണലിൽ” നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്തതായി ടാക്സ് പോലീസ് ബുധനാഴ്ചയാണ് പ്രസ്താവന…

ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സിറിയ അവസാനിപ്പിച്ചു

ദമാസ്‌കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രൈൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സിറിയ സമാനമായ പ്രഖ്യാപനം നടത്തിയത്. പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും…

വ്‌ളാഡിമിര്‍ പുടിന്റെ ഇറാന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് യു.എസ്

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഇറാൻ സന്ദർശനത്തോട് പ്രതികരിച്ച് അമേരിക്ക. പുടിന്‍റെ സന്ദർശനം ഇറാൻ റഷ്യയെ ആശ്രയിക്കുന്നതിന്‍റെ സൂചനയാണെന്നും ഇത് ഇറാനെ അപകടത്തിലാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് ആണ് പ്രതികരിച്ചത്. റഷ്യ ഇന്ന്…