Tag: Vizhinjam

വിഴിഞ്ഞം ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം; ഡിസിപി കെ ലാൽജി നേതൃത്വം നൽകും

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം ഡി.സി.പി കെ ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പൊലീസിനെ…

ഡിഐജി നിശാന്തിനി വിഴിഞ്ഞം സ്പെഷ്യൽ പൊലീസ് ഓഫീസർ ആകും

തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്ത് സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 4 എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിലും അന്വേഷണം…

പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചില്ല; അക്രമികളോട് വിട്ടുവീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളുമായി ഒരു വിട്ടുവീഴ്ചയുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വിശദീകരിച്ചു. വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ്…

വിഴിഞ്ഞം സമരം; ഏഴ് ദിവസത്തേക്ക് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെ മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം…

വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടു; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണ ഉത്തരവ് വന്നിട്ട് 100 ദിവസമായിട്ടും നിർമാണ പ്രവർത്തനം തടസപ്പെട്ടതായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. അദാനി ഗ്രൂപ്പിൻ്റെ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങൾ നീക്കാൻ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ അദാനി ഗ്രൂപ്പ്…

വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികളുടെ ദാരുണമായ ജീവിതത്തോട് ലത്തീൻ അതിരൂപതയും മുഴുവൻ കത്തോലിക്കാ സഭയും അനുഭാവപൂർണമായ നിലപാടല്ല സ്വീകരിച്ചതെന്നും, എന്നാൽ സർക്കാരുമായും അദാനിയുമായും വിലപേശാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ്…

വിഴിഞ്ഞത്ത് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണ സ്ഥലത്ത് സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. പ്രദേശത്ത് സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയിൽ നിന്ന്…