Tag: Virus

മഞ്ഞിനിടയിലെ സോംബി വൈറസുകളെ കണ്ടെത്തി ഗവേഷകർ; 48,500 വർഷത്തോളം പഴക്കം

റഷ്യ: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഹിമാനികൾ ഉരുകാൻ ആരംഭിച്ചതോടെ, മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്ത് വരുന്നതായി റിപ്പോർട്ട്. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിൽ നിന്ന് 13 വൈറസുകൾ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഒന്നിന്…

ചുറ്റും വൈറസുണ്ടെങ്കിൽ ഇനി മാസ്ക് പറയും; പുത്തൻ മാസ്കുമായി ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഈ മാസ്ക് ധരിക്കുന്നവർക്ക് ചുറ്റും വൈറസുകൾ ഉണ്ടെങ്കിൽ, ആ വിവരങ്ങൾ 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും.…

ഗുജറാത്തില്‍ പശുക്കളില്‍ വ്യാപക എല്‍എസ്ഡി വൈറസ് രോഗം

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളിൽ ലംപി സ്കിൻ ഡിസീസ് അഥവാ എൽഎസ്ഡി വൈറസിന്‍റെ വ്യാപനം ശക്തം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പശുക്കൾ ഇതിനകം ചത്തൊടുങ്ങി. പശുക്കളുടെ അഴുകിയ ജഡങ്ങളുടെ ദുർഗന്ധം കാരണം ഗ്രാമവാസികൾ വളരെയധികം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചത്ത…

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം സീക്വൻസ് പഠനമനുസരിച്ച്, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് എ.2 വൈറസ് വകഭേദം മൂലമാണ്…

കണ്ണൂരിൽ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി

പിലാത്തറ: സംസ്ഥാനത്ത് രണ്ടാമത് മങ്കിപോക്സ് ബാധിച്ച പയ്യന്നൂർ സ്വദേശിയായ യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം. ശനിയാഴ്ച രാത്രിയാണ് 31കാരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മങ്കിപോക്സ് കണ്ടെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപിന്‍റെ നേതൃത്വത്തിൽ മെഡിസിൻ, ഡെർമറ്റോളജി…

‘മങ്കിപോക്സ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും’

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ചികിത്സാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗബാധിതരെന്ന് സംശയിക്കുന്നവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നെത്തുന്ന വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ…