Tag: Veena George

ആരോഗ്യ മന്ത്രി വീണ ജോർജിന് കോവിഡില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൈറൽ പനിയാകാമെന്നും വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പനി കാരണം ഈ ദിവസങ്ങളിൽ മന്ത്രി പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ…

ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ബോളിവുഡ് താരം ഷാരൂഖ് ഖാനും കോവിഡ്-19 സ്ഥിരീകരിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിന്റെ…

കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; റിപ്പോർട്ട് തേടി മന്ത്രി വീണാ ജോർജ്

സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദ്ദേശം നൽകി. സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം തയ്യാറാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം ശരിയായി പാലിക്കണം.…

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമസ്ത വേദിയിൽ അപമാനിച്ചതിനെതിരെ മന്ത്രി വീണ ജോർജ്

പൊതുചടങ്ങിൽ അവാർഡ് വിതരണം ചെയ്യാൻ പത്താംക്ലാസ് വിദ്യാർത്ഥിയെ ക്ഷണിച്ചതിലുള്ള സമസ്ത നേതാവിൻറെ പ്രതികരണത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ നടപടി ഒരു പരിഷ്കൃത സമൂഹത്തിൻ യോജിച്ചതല്ലെന്നും പെൺകുട്ടിയുടെ അംഗീകാരം വാങ്ങേണ്ടത് അവരാണെന്നും മറ്റാരും അത് വാങ്ങരുതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിന് വേദി മാറി; കൊറ്റാർക്കാവ് പരിപാടിക്ക് പകരം ചെറുകോലിൽ

മാവേലിക്കര ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വേദി മാറിയെത്തി. മാവേലിക്കര കൊറ്റാർക്കാവ് പരിപാടിക്ക് പകരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്ത ചെറുകോലിലെ പരിപാടിയിലേക്കാണ് മന്ത്രി വീണാ ജോർജിനെ പൊലീസ് സംഘം എത്തിച്ചത്.

“കേരളത്തിലെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും”

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. ശുചിത്വത്തിൻറെയും ഗുണനിലവാരത്തിൻറെയും അടിസ്ഥാനത്തിൽ ഗ്രീൻ കാറ്റഗറി പദവി നൽകും. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.