Tag: V sivankutty

പ്ലസ്ടുക്കാരിൽനിന്ന് വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ നൽകുമെന്ന് മന്ത്രി

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ 2020-21 ബാച്ചിൽ നിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…

‘തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്ക്; യൂണിയനുകൾ ഇടപെടേണ്ട’

തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വലിയ നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ തൊഴിലാളി യൂണിയനുകൾ ഇടപെടുന്ന സാഹചര്യമുണ്ട്. തൊഴിലുടമകൾക്ക് സംരംഭത്തിൽ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കാൻ അവകാശമുണ്ട്. ട്രേഡ്…

ബോംബാക്രമണം യുഡിഎഫിന്റെ അറിവോടെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണി പ്രസ്ഥാനത്തെയും സിപിഎമ്മിനെയും തകർക്കുകയാണ് യുഡിഎഫിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഭവം വളരെ കൃത്യതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. “യുഡിഎഫിന്റെ അറിവോടെയാണ് എകെജി സെന്ററിൽ ഇത്തരത്തിലുള്ള അക്രമം നടന്നത്.…

‘കഴിഞ്ഞ വര്‍ഷത്തെ SSLC ഫലം തമാശയായിരുന്നു, ഇത്തവണ നിലവാരമുള്ളത്’

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 1.5 ലക്ഷം പേർക്ക് എ പ്ലസ് ലഭിച്ചത് ദേശീയ തലത്തിൽ ഒരു തമാശയായിരുന്നു. എന്നാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം നിലവാരമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ ഹാളിൽ…

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്.…

കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ശ്രമിച്ച അധ്യാപകർക്കെതിരെ കർശന നടപടി

കെമിസ്ട്രി മൂല്യനിർണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തുന്നത് അംഗീകരിക്കാനാവില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യവുമായി ബന്ധമില്ലാത്ത ഉത്തരസൂചിക ഏറെ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ എല്ലാ മൂല്യനിർണയ…

മലയാളം അക്ഷരമാല ഈ വർഷംതന്നെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷം തന്നെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്കുളള മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തി അച്ചടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. അച്ചടി കെ.പി.ബി.എസിലാണ്. പാഠപുസ്തകങ്ങളിൽ മലയാളം…

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നു: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു. സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് ആരോപിച്ച് അപകടം സൃഷ്ടിക്കാനാണ് നീക്കം. വിമോചന സമരത്തിന്റെ മാതൃകയിൽ സമരം ചെയ്യാനാണ് പ്രതിപക്ഷം…

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; ഗൗരവത്തോടെ കാണുന്നതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ ഇതിനുള്ള നടപടികൾ സ്വീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവിഷബാധയെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ…

“സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും”

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കണക്കാക്കാൻ ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കുക. സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദേശം നൽകി. അതേസമയം,…