Tag: v shivankutty

മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറിവാണ് ആയുധം അറിവാണ് പൂജ അറിവാണ് പ്രാർത്ഥന എന്ന കാർഡ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി ആശംസകൾ നേർന്നത്. എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസിക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.…

പ്ലസ് വൺ പ്രവേശനം; സംസ്ഥാനത്ത് ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടി. നാളെ വൈകുന്നേരം 5 മണി വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയാത്തത്…

‘പിള്ളേര് മാസാണ്’; സിഇടി വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളേജിന് സമീപം ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി. ‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ.’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വനിതാ തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. തൽഫലമായി, തൊഴിലിടങ്ങൾ കൂടുതൽ കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം…

“എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക്”

തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കും മാത്രം ഓരോ വിഷയത്തിനും 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2016 ലെ ആർ.പി.ഡബ്ല്യു.ഡി ആക്ടിന്‍റെ അന്തസത്ത കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും വിവേചനമില്ലാതെ ഗ്രേസ്…

‘ആവശ്യമെങ്കിൽ പ്ലസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും’

ആവശ്യമെങ്കിൽ പ്ലസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവർക്കും ഉപരിപഠനത്തിന് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അഭിപ്രായങ്ങൾ ശേഖരിക്കാൻ സ്കൂളുകളിൽ പ്രത്യേക പി.ടി.എ…

മുസ്ലിംലീ​ഗ് നേതാവിന്റെ വംശീയ അധിക്ഷേപം; എംഎം മണിക്ക് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

വയനാട്: മുസ്ലീംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ നടത്തിയ അധിക്ഷേപ പരാമർശത്തിൽ എംഎം മണി എംഎൽഎയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണിയാശാൻ കറുപ്പോ വെളുപ്പോ അല്ലെന്നും ചുവപ്പാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കറുപ്പിനെ ഭയക്കുന്ന…

തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : തലസ്ഥാനത്തെ യുദ്ധഭൂമിയാക്കാൻ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുക്കാരെ ഇളക്കിവിട്ട് അക്രമം നടത്തുകയാണ് ലക്ഷ്യം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ കെ.സുധാകരൻ സന്ദർശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട…