Tag: UP

ബോധോദയം ഉണ്ടാകാൻ ആറടി താഴ്ചയില്‍ സ്വയംമൂടിയ ആളെ പോലീസ് രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: നവരാത്രിക്ക് ഒരു ദിവസം മുമ്പ് ‘സമാധി’യെടുത്താൽ ബോധോദയം ലഭിക്കുമെന്ന പുരോഹിതന്‍റെ ഉപദേശം കേട്ട് ആറടി താഴ്ചയുള്ള കുഴിയിൽ സ്വയം മൂടിയ ആളെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ താജ്പൂറിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് താജ്പൂർ ഗ്രാമത്തിലെ താമസക്കാരനായ ശുഭാം…

‘മഴ പെയ്യുന്നില്ല, ഇന്ദ്രനെതിരെ നടപടിയെടുക്കണം’; തഹസീൽദാർക്ക് മുന്നിൽ വിചിത്ര പരാതിയുമായി കര്‍ഷകൻ

ലക്‌നൗ: മഴയില്ലാത്തതിനാല്‍ ദേവനായ ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകൻ. ഉത്തര്‍പ്രദേശിലെ ഗോണ്ട് ജില്ലയിലാണ് സംഭവം. ഝല ഗ്രാമവാസിയായ സുമിത് കുമാർ യാദവാണ് പരാതിക്കാരൻ. ശനിയാഴ്ചയാണ് പരാതിയുമായി ഇയാൾ തഹസിൽദാരെ സമീപിച്ചത്. തന്‍റെ ജില്ലയിൽ മഴ കുറവാണെന്നും ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു.…

മോദിയുടെയും,യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യത്തിൽ; പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ തിരിച്ചെടുത്തു

മഥുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങൾ ചവറ്റുകുട്ടയിൽ കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ അധികൃതർ തിരിച്ചെടുത്തു. തൊഴിലാളിയും കുടുംബവും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് അധികൃതർക്കെതിരെ ഉയർന്നത്.…

ഹജ്ജിന് പോയി തിരിച്ചെത്തിയ വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകൾ

ഹജ്ജിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം തീർത്ഥാടകരെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. മുസ്ലിം ഭക്തിഗാനത്തിനൊപ്പമായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുമായി തീർത്ഥാടകരെ അഭിവാദ്യം ചെയ്തുവെന്ന് ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് ബിൻ മുഖ്താർ…

യുപിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ വാദികള്‍

ലഖ്നൗ: യു.പിയിൽ പുതുതായി തുറന്ന ലുലു മാളിനെതിരെ സംഘ്പരിവാർ പ്രൊഫൈലുകൾ വിദ്വേഷ പ്രചരണം നടത്തുന്നു. ‘മാളിലേത്’ എന്ന പേരിൽ മുസ്ലിം വിശ്വാസികൾ നമസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാളിൽ നമസ്കാരം നടത്തിയെന്നും മാൾ ബഹിഷ്കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ…