Tag: University of Kerala

വിസി നിയമനം; സെർച്ച് കമ്മിറ്റി നോമിനിയെ ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനകം നൽകാൻ കേരള ഹൈക്കോടതി സെനറ്റിന് നിർദ്ദേശം നൽകി. ഈ സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ, ചാൻസലർക്ക് നിയമപ്രകാരം നടപടിയെടുക്കാം. നോമിനിയെ നൽകിയാൽ കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും…

ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ കുട്ടിക്കളി നടത്തുന്നുവെന്ന് വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത്…

ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കേരള സർവകലാശാല സെനറ്റ് വീണ്ടും ഗവർണർക്കെതിരെ പ്രമേയം പാസാക്കി. 50 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ എതിർത്തു. രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഗവർണർ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് പറഞ്ഞു.…

വേണ്ട യോഗ്യതകളുണ്ട്; ഗവർണർക്ക് മറുപടിയുമായി മുൻ വിസി

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന വി.പി മഹാദേവൻ പിള്ള. വിസിയാകാൻ ആവശ്യമായ യോഗ്യതകൾ തനിക്കുണ്ടെന്ന് ചാൻസലർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

ഗവര്‍ണര്‍ക്ക് വഴങ്ങി വി സി; സെനറ്റ് യോഗം വിളിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങി വി സി ഡോ.വി.പി മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിക്കും. സെനറ്റ് പേര് നൽകാത്തതിനെ തുടർന്ന് ഗവർണർ…