Tag: United States Of America (USA)

പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ ജേതാവും റഷ്യൻ പാർലമെന്‍റ് അംഗവുമായ അലീനയുടെ വിസ മരവിപ്പിച്ചതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.…

നാൻസി പെലോസി തായ്‌വാനിലേക്ക്? കടുത്ത മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഐക്യനാടുകളിൽ, പ്രസിഡന്‍റിനോ വൈസ് പ്രസിഡന്‍റിനോ എന്തെങ്കിലും സംഭവിച്ചാൽ, ജനപ്രതിനിധി സഭയിലെ സ്പീക്കർ അടുത്ത പ്രസിഡന്‍റാകേണ്ട വ്യക്തിയാണ്. അതിനാൽ,…

‘ചൈന ധനസഹായം തേടാൻ നിങ്ങളെ പ്രേരിപ്പിക്കും, കടക്കെണിയിൽ പെടുത്തും’

വാഷിങ്ടൻ: ചൈനയുടെ കടബാധ്യതയുടെ നയതന്ത്രത്തിന്‍റെ ഇരയാണ് ശ്രീലങ്കയെന്ന് സിഐഎ മേധാവി വില്യം ബേൺസ് പറഞ്ഞു. “കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികൾക്ക് ധനസഹായം തേടാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും, പദ്ധതികളെക്കുറിച്ച് അവർ മധുരമായി സംസാരിക്കും, ആ കെണിയിൽ വീണാൽ, മറ്റ് രാജ്യങ്ങൾക്കും ചൈനയുടെ…

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനയുടെ വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്.…

നാണ്യപ്പെരുപ്പം പിടിവിട്ട് യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്?

വാഷിങ്ടൻ: പണപ്പെരുപ്പം നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു. ഉപഭോക്തൃ സൂചിക പ്രകാരം രാജ്യത്ത് ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, വീട്ടുവാടക എന്നിവയുടെ വില വർദ്ധിച്ചതോടെ പണപ്പെരുപ്പം 9.1 ശതമാനമായി ഉയർന്നു. മെയ് മാസത്തിൽ…

ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇയുടെ 2 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്ന് നടക്കുന്ന ‘ഐ 2 യു 2’ ഉച്ചകോടിയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധ്യപൂർവ ദേശത്തെ ‘ക്വാഡ്’…

യുഎസ് വെടിവെയ്പ്പിൽ 22 വയസ്സുകാരൻ അറസ്റ്റിൽ

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 22കാരനെ കസ്റ്റഡിയിലെടുത്തു. റോബർട്ട് ക്രിമോ എന്നയാളാണ് പിടിയിലായത്. ഇല്ലിനോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന പരേഡിനിടെയാണ് പ്രതി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വെടിയുതിർത്തത്. അക്രമത്തിൽ ആറ് പേർ കൊല്ലപ്പെടുകയും…

ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരന്മാർക്ക് റഷ്യയിൽ വിലക്ക്

മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരൻമാർക്ക് റഷ്യ വിലക്കേർപ്പെടുത്തി. ഇവരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. തങ്ങളുടെ രാഷ്ട്രീയ, പൊതു വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം തുടരുന്നതിനാൽ യുഎസ് പ്രസിഡന്റിനെയും…

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; വിമർശിച്ച് അമേരിക്കയും

വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്. “പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ…

യുഎസിൽ പലിശനിരക്ക് 0.75% വർധിപ്പിച്ചു

വാഷിങ്ടൺ: ഫെഡറൽ റിസർവ് മൂന്ന് പതിറ്റാണ്ടിനിടെ യുഎസിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. 0.75 ശതമാനമാണ് വർധന. യുഎസിലെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് 1994 നു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. പണപ്പെരുപ്പം ഗണ്യമായി ഉയരുന്ന…