Tag: United Kingdom

ഇന്ത്യക്കാർക്ക് 3000 വിസ അനുവദിച്ച് ഋഷി സുനക്; തീരുമാനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചൊവ്വാഴ്ച നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി…

അഞ്ചു വർഷത്തിനു ശേഷം ബിഗ് ബെൻ വീണ്ടും മണി മുഴക്കുന്നു

ബ്രിട്ടൻ: ലണ്ടനിലെ പ്രശസ്തമായ എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് വീണ്ടും മണിയടിക്കാൻ ഒരുങ്ങുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ലോക്ക് ടവറിൽ 2017 ഓഗസ്റ്റ് 21നാണ് ബിഗ് ബെൻ അവസാനമായി ശബ്ദിച്ചത്. 157 വർഷമായി ഓരോ മണിക്കൂറിലും മണിയടിക്കുന്ന ബിഗ് ബെന്നിന്‍റെ…

നീരവ് മോദിയുടെ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി; ഇന്ത്യയ്ക്ക് കൈമാറും

ലണ്ടൻ: നിലവിൽ ലണ്ടൻ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. നീരവ് മോദിയെ ലണ്ടനിൽ നിന്ന് മുംബൈയിലെ ആർതർ റോഡിലെ ജയിലിലേക്ക് കൊണ്ടുവരുന്നതിൽ ചില തടസങ്ങൾ കൂടിയുണ്ടെന്നാണ് വിവരം.…

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ബക്കിംഗ്ഹാം കൊട്ടാരം സന്ദർശിക്കുകയും ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്കാരത്തിന്…

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കസേര നേടാൻ ഋഷി സുനക്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രി കസേരയിലേക്കായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് കുതിക്കുന്നു. പാർട്ടി എംപിമാർക്കിടയിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഋഷി 137 വോട്ടുകൾക്ക് മുന്നിലാണ്. ലിസ് ട്രസ് 113 വോട്ടുകൾ നേടി രണ്ടാം…

ബ്രിട്ടനിൽ കൊടുംചൂട്; പലയിടത്തും തീപിടിത്തം

ലണ്ടൻ: യൂറോപ്പിനൊപ്പം ഉഷ്ണതരംഗത്തിന് പിടിയിലായ ബ്രിട്ടൻ കടുത്ത ചൂടിൽ റെക്കോർഡ് സ്ഥാപിച്ചു. ലണ്ടനിലെ ഹീത്രോയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50ന് 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2019 ജൂലൈയിൽ കേംബ്രിഡ്ജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസാണ് ഇതിന് മുമ്പുള്ള റെക്കോർഡ്. താപനില ക്രമാതീതമായി…

‘മാർഗരറ്റ് താച്ചറെപ്പോലെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകും’

ലണ്ടൻ: മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനെപ്പോലെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രചാരണം നടത്തുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രചാരണത്തിന്‍റെ ഭാഗമായി ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നൽകിയത്. മാർഗരറ്റ്…