Tag: Ukraine

ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ തോക്കുമായി ധാരാളം ആളുകളെ തങ്ങൾക്കു മുന്നിലേക്ക് അയയ്ക്കുന്നുണ്ടെന്ന് 53 ബ്രിഗേഡ് മേജർ സെർജി…

റഷ്യൻ പ്രതിരോധം തകർത്ത് ഉക്രൈന്‍ സൈന്യം; തെക്കും കിഴക്കും മുന്നേറുന്നു

കീവ്: ഉക്രൈനിലെ 15 ശതമാനത്തോളം പ്രദേശങ്ങൾ ഹിതപരിശോധന നടത്തി റഷ്യൻ ഫെഡറേഷന്‍റെ ഭാഗമാക്കി മാറ്റിയ ശേഷം ഉക്രൈൻ സൈന്യം തെക്ക്- കിഴക്കൻ പ്രദേശങ്ങളിൽ മുന്നേറുകയാണെന്ന് റിപ്പോർട്ട്. ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിന്‍റെ ആദ്യ രണ്ട് മാസങ്ങൾക്ക് ശേഷം, റഷ്യൻ സൈനികരെ…

രണ്ട് ലക്ഷത്തിലധികം പേര്‍ പുതുതായി സൈന്യത്തില്‍ ചേര്‍ന്നെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി

മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. “ഇന്നത്തെ (ചൊവ്വാഴ്ച) കണക്ക് പ്രകാരം…

റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് സെലെൻസ്കിയോടു മോദി

ന്യൂഡൽഹി: ഉക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഉക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് മോദി സംഭാഷണത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പരിഹാരം സാധ്യമല്ലെന്ന് പറഞ്ഞ മോദി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും…

യുക്രൈനെതിരെ യുദ്ധം; കൊല്ലാനില്ലെന്ന് പറഞ്ഞ് ജീവനൊടുക്കി റഷ്യന്‍ റാപ്പർ

യുക്രൈനെതിരെ യുദ്ധം നയിക്കാന്‍ റഷ്യയില്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന്‍റെ നിര്‍ദ്ദേശം ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ ജീവനൊടുക്കിയിരിക്കുകയാണ് ഒരു റഷ്യന്‍ റാപ്പര്‍. ‘എന്ത് ആദര്‍ശത്തിന്‍റെ പേരിലായാലും താന്‍ കൊല്ലാന്‍ തയ്യാറല്ല’ എന്ന് പറഞ്ഞാണ് റാപ്പര്‍ ആത്മഹത്യ ചെയ്തത്.  വാക്കി…

യുക്രൈനിലെ അക്രമം അവസാനിപ്പിക്കണം: പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പ റഷ്യൻ പ്രസിഡന്‍റിനോട് ഇത്തരമൊരു അഭ്യർത്ഥന നടത്തുന്നത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ യുക്രൈനുവേണ്ടി നടത്തിയ…

യുക്രെയ്‌നിലെ പ്രവിശ്യ ലയനം; റഷ്യയ്‌ക്കെതിരായ യുഎൻ പ്രമേയത്തിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ

ന്യൂയോർക്ക്: തെക്കു കിഴക്കൻ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തത് ഉൾപ്പെടെ, യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരടു പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. ചർച്ചകളിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്ന വാദം…

റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: യുക്രൈനിലെ വിമത പ്രദേശങ്ങൾ റഷ്യയുമായി കൂട്ടിച്ചേർക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി. വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അപലപിച്ച് റഷ്യയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു.…

യുക്രെയ്നിലെ 4 മേഖലകൾ റഷ്യയോട് ചേർക്കാൻ പുടിൻ; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന് പ്രസി‍ഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് സ്ഥിരീകരിച്ചു. ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിലാണ് പുതിയ മേഖലകളെ റഷ്യയിലേക്കു കൂട്ടിച്ചേർക്കുന്ന ചടങ്ങ് നടക്കുക. യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ…

പുട്ടിനെതിരെ വിമർശനവുമായി റഷ്യൻ സൈനികർ; ഫോൺ സംഭാഷണങ്ങൾ പുറത്ത്

കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമർ‌ശിക്കുന്ന, യുക്രെയ്നിലെ റഷ്യൻ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ഫോൺ സംഭാഷണങ്ങൾ പുറത്ത്. പുട്ടിൻ ഒരു വിഡ്ഢിയാണെന്നും കണ്ണിൽ പെടുന്നവരെയെല്ലാം വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും സംഭാഷങ്ങളിൽ പറയുന്നു. യുക്രെയിനിൽ റഷ്യ തിരിച്ചടി നേരിടുകയാണെന്നും സൂചനയുണ്ട്. ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ വീഴുമെന്ന…