Tag: Ukraine

ഉക്രൈൻ യുദ്ധത്തില്‍ കേന്ദ്രം നിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്തെന്ന് മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരൻമാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ മന്ത്രി. പാശ്ചാത്യ ശക്തികളുടെ നിയന്ത്രണങ്ങൾ ലംഘിച്ച് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിനെതിരെ…

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി

കീവ്: ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയെ ടൈം മാഗസിൻ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ തേടി നേട്ടമെത്തുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെയുള്ള ഉക്രൈനിലെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം…

സൈനിക താവളം ആക്രമിച്ച് ഉക്രൈൻ; മിസൈൽ കൊണ്ട് മറുപടി പറഞ്ഞ് റഷ്യ

കീവ്: റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിന് നേരെ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടിച്ചു. നിരവധി ഉക്രൈൻ പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടു. റഷ്യയ്ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ആണവായുധങ്ങൾ ഉൾപ്പെടെയുള്ള ബോംബറുകൾ സൂക്ഷിച്ചിരിക്കുന്ന…

യുക്രെയ്ൻ സന്ദർശിച്ച് ഋഷി സുനക്; പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

കീവ്: യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കുന്നത്. വൊലോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ സുനക്, യുക്രെയ്‌ന് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. ”സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നതിന്റെ…

പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലിനെ തടയാൻ യുക്രൈൻ ‍അയച്ച മിസൈലെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം…

യുക്രൈന്‍ അതിര്‍ത്തിയായ പോളണ്ടിലെ ഗ്രാമത്തിൽ റഷ്യന്‍ മിസൈല്‍ ആക്രമണം

വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം പോളണ്ടിലേക്കും. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌‍റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍…

കെര്‍സണില്‍ നിന്ന് റഷ്യ പിന്മാറി; ഇത് ചരിത്ര ദിവസമെന്ന് വിശേഷിപ്പിച്ച് സെലെൻസ്കി

കീവ്: റഷ്യൻ സൈന്യം പിൻവാങ്ങിയതോടെ, തെക്കൻ നഗരമായ കെർസൺ തങ്ങളടെ പൂർണ്ണ നിയന്ത്രണത്തിലായെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു. റഷ്യൻ സൈന്യം കെർസണിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചപ്പോൾ, ഇത് റഷ്യയുടെ യുദ്ധ തന്ത്രമാണെന്നും ചതി കെർസണിൽ പതിയിരിക്കുകയാണെന്നും…

ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി ഉക്രൈൻ സൈന്യം മുന്നേറുന്ന പ്രദേശമാണിത്. ഉക്രൈനിലെ റഷ്യൻ കമാൻഡർ സെർജി സുറോവികിനോട് സൈന്യത്തെ…

കൊടും കുറ്റവാളികളെ സൈന്യത്തില്‍ ചേർക്കാൻ റഷ്യ

റഷ്യ: ക്രിമിനൽ തടവുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ റഷ്യ പദ്ധതിയിടുന്നു. ഇതിനുള്ള നിയമം പുടിൻ അംഗീകരിച്ചു. നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ തീരുമാനം. എന്നാൽ കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ക്രെംലിനിൽ റഷ്യൻ സേന നേരിട്ട ശക്തമായ തിരിച്ചടി…

മകനുമൊത്ത് മുൻ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു; ഡൽഹി ഹൈക്കോടതിയിൽ പരാതിയുമായി യുക്രൈൻ യുവതി

ന്യൂഡൽഹി: മകനെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ യുക്രൈൻ യുവതിയുടെ ഹർജി. ഇന്ത്യൻ പൗരനായ യുവാവും യുക്രൈൻ യുവതിയും വിവാഹമോചിതരാണ്. ഇവരുടെ മൂന്ന് വയസ്സുള്ള മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ മറവിൽ…