Tag: UDF

ബഫർസോൺ പരിധി; 28ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 28ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫ് സ്ഥാനാർഥിയെ ആക്രമിച്ച് ആറംഗ സംഘം

മുതുകുളം: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനാണ് മർദ്ദനമേറ്റത്. വലതുകാലിന്‍റെ അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുകൈയ്ക്കും ഗുരുതരമായി…

ഉപതിരഞ്ഞെടുപ്പ് ഫലം; ആലപ്പുഴയിലെ സിപിഎം സിറ്റിംഗ് സീറ്റ് നേടി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു. കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വിജയിച്ചു. സി.പി.എം മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ സി.പി.എം അംഗം…

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ

ഇന്നലെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ എംപി. മകന്‍റെ വിവാഹമായതിനാൽ ഇന്നലെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോൾ നേതാക്കൾ മാറിനിൽക്കുന്നത് ശരിയല്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റി…

ശബരീനാഥിന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.…

കെ കെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത മണിക്ക് ഉണ്ടോ? ഉമ തോമസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. ‘ഇവിടെ ഒരു മഹതി സർക്കാരിനെതിരെ സംസാരിച്ചു. ആ മഹതി ഒരു വിധവയായി. അത് അവരുടെ വിധി. ഞങ്ങളാരും…

അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ…

കെ കെ രമയ്ക്കെതിരെ വിമർശനവുമായി സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ്

ഒഞ്ചിയം: എംഎൽഎ കെ കെ രമയ്ക്കെതിരെ സിപിഐ(എം) ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ് രംഗത്ത്. ഒഞ്ചിയത്ത് വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ പാരിതോഷികമാണ് കെ കെ രമയുടെ വടകര എംഎൽഎ സ്ഥാനമെന്ന് ടി പി ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.…

‘ലീഗ് എല്‍ഡിഎഫിലേക്കില്ല’; അഭ്യൂഹങ്ങൾ തളളി സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന റിപ്പോർട്ടുകളും ചർച്ചകളും തള്ളി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന വാർത്ത ഗൗരവമായി എടുക്കുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ദേശീയ…

ബോംബാക്രമണം യുഡിഎഫിന്റെ അറിവോടെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണി പ്രസ്ഥാനത്തെയും സിപിഎമ്മിനെയും തകർക്കുകയാണ് യുഡിഎഫിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഭവം വളരെ കൃത്യതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. “യുഡിഎഫിന്റെ അറിവോടെയാണ് എകെജി സെന്ററിൽ ഇത്തരത്തിലുള്ള അക്രമം നടന്നത്.…