Tag: Uddhav Thackeray

ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഏക് നാഥ് ഷിന്‍ഡെ

മുംബൈ: സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിനങ്ങൾ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തനിക്കു ലഭിച്ച എല്ലാ അധികാരങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാലാസാഹേബിന്‍റെ ഹിന്ദുത്വ ആശയം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”

മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ തന്‍റെ സർക്കാർ വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു. നിലവിലെ സർക്കാർ കാലാവധി…

“‘അമ്പും വില്ലും’ വിട്ടുതരില്ല, തിരഞ്ഞെടുപ്പ് നടത്തൂ”

മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതർക്ക് ശിവസേനയുടെ അമ്പും വില്ലും ചിഹ്നം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താക്കറെ. “ഇന്ന് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ…

സർക്കാർ രൂപീകരണത്തിന് ഷിൻഡെക്ക് ക്ഷണം; ചോദ്യംചെയ്ത് താക്കറെ സുപ്രീംകോടതിയില്‍

മുംബൈ: ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പാർട്ടി ജനറൽ സെക്രട്ടറി സുഭാഷ് ദേശായിയാണ് ഹർജി…

‘വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു’; ഷിന്ദേയെ നിര്‍ദേശിച്ചത് താനെന്ന് ഫഡ്‌നാവിസ്

നാഗ്പുർ: ശിവസേന വിമതനായ ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള ആശയം തനിക്കുണ്ടായതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ ശേഷം മന്ത്രിസഭയിലെ രണ്ടാമനാകേണ്ടി വന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെയാണ്, ഫഡ്നാവിസിന്‍റെ വെളിപ്പെടുത്തൽ. ഉപമുഖ്യമന്ത്രിയാകാൻ മാനസികമായി തയാറായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര…

മന്ത്രിസഭാ വികസനത്തിന് ഇന്നു ഷിൻഡെ–ബിജെപി ചർച്ച

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭ സമ്മേളിക്കും. ഇന്നലെയാണ് ബിജെപിയുടെ രാഹുൽ നർവേക്കർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ 288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. 50 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ…

വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: വിമത നീക്കത്തെ തുടർന്ന് അധികാരം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടികളുടെ വിഭജനമോ ലയനമോ സംബന്ധിച്ച് ഗവർണർക്ക്…

ഏക്നാഥ് ഷിന്‍ഡെയെയും ദേവേന്ദ്ര ഫഡ്‌നാവിസിനെയും അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും അഭിനന്ദിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം ചെയ്യാൻ കഴിയട്ടെ എന്ന് ഉദ്ധവ് താക്കറെ ട്വിറ്ററിൽ കുറിച്ചു. ശിവസേന വിമത നേതാവ്…

‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു’; ഉദ്ധവിന്റെ രാജിയില്‍ പ്രതികരിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ കങ്കണ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോയുമായി എത്തി. ‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ…

‘യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്’; ചിത്രവുമായി സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തിയ ചിത്രം പങ്കുവച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പുറകിൽ മുറിവേറ്റ ഒരാൾ വെള്ള കുർത്ത ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് സഞ്ജയ് ട്വിറ്ററിൽ പങ്കുവച്ചത്. മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഇതാണ് യഥാർത്ഥത്തിൽ…